കോഴിക്കോട്: തെങ്ങ്, മരം കയറ്റത്തൊഴിലാളികള്‍ക്ക് ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പാക്കണമെന്ന് തെങ്ങ്, മരം കയറ്റത്തൊഴിലാളി സംസ്ഥാന കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ഇന്‍ഷൂറന്‍സ് പ്രീമിയം തദ്ദേശസ്ഥാപനങ്ങളുടെ ഫണ്ടില്‍ ഉള്‍പ്പെടുത്തണം. അപകടമരണം സംഭവിച്ചാല്‍ 10 ലക്ഷം രൂപ നഷ്ടപരിഹാരം ഉറപ്പാക്കണം. അപകടത്തെതുടര്‍ന്ന് ജോലി ചെയ്യാന്‍ പറ്റാത്തവര്‍ക്ക് പ്രായപരിധി നോക്കാതെ പെന്‍ഷന്‍ നല്‍കുക, യന്ത്രം ഉപയോഗിച്ച് തെങ്ങ് കയറാനുള്ള പരിശീലനം എല്ലാ ജില്ലകളിലും ഏര്‍പ്പെടുത്തുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു.
കണ്‍വെന്‍ഷന്‍ സംസ്ഥാന പ്രസിഡന്റ് എന്‍.ആര്‍ ബാലന്‍ ഉദ്ഘാടനം ചെയ്തു. ട്രഷറര്‍ സി.ബി ദേവദര്‍ശന്‍ അധ്യക്ഷനായിരുന്നു. ജനറല്‍ സെക്രട്ടറി എന്‍. ചന്ദ്രന്‍, ജില്ലാ സെക്രട്ടറി കെ.കെ ദിനേശന്‍, സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനന്‍, വി. നാരായണന്‍, ഇ. ജയന്‍, സുരേഷ് താളൂര്‍, ആര്‍.പി ഭാസ്‌കരന്‍ പ്രസംഗിച്ചു. കെ.കെ ദിനേശന്‍ കണ്‍വീനറായി സംസ്ഥാനതല സബ് കമ്മിറ്റി രൂപീകരിച്ചു.