Tuesday, June 24, 2025

മയക്കുമരുന്ന് കടത്ത്: കൊച്ചി ശൃംഖലയിലും
കാസർകോട് യുവാക്കൾ

Must Read

കാസർകോട്: കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മയക്കുമരുന്ന് കടത്ത് ശൃംഖലയിലും കാസർക്കോട്ടെ യുവാക്കൾ.5.6 ഗ്രാം എം.ഡി.എം.എയുമായി കൊച്ചിയിൽ പൊലീസ് പിടികൂടിയ മൂന്ന് യുവാക്കളിൽ രണ്ടു പേരും കാസർക്കോട്ടുകാരാണ്. കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അമീര്‍ (24), കലന്തര്‍ ഇബ്രാഹിം (26), ഇടുക്കി ജില്ലയിലെ നിബിന്‍ റോയ് (21) എന്നിവരെയാണ് എറണാകുളം സിറ്റി പൊലീസ് അറസ്റ്റ് ചെയ്തത്. ചേരാനല്ലൂര്‍ ചന്തുമാസ്റ്റര്‍ റോഡില്‍ വാഹന പരിശോധനക്കിടെയാണ് ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന മൂന്ന് പേരെയും പൊലീസ് പിടികൂടിയത്. പൊലീസ് പരിശോധനയില്‍ ഒരാളില്‍ നിന്ന് എം.ഡി.എം.എയുടെ ഒരു പാക്കറ്റ് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഇവരെ ചേരാനല്ലൂര്‍ പൊലീസ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img