തിരുവനന്തപുരം :സിപിഎം സംസ്ഥാന സെക്രട്ടറിയായി എം. വി ഗോവിന്ദന് ചുമതലയേറ്റത്തിനെ തുടര്‍ന്നുണ്ടായ ഒഴിവിലേയ്ക്ക് സ്പീക്കര്‍ എം. ബി. രാജേഷിനെ മന്ത്രിയാക്കാന്‍ സിപിഎം സംസ്ഥാന സെക്രെട്ടേറിയറ്റ് തീരുമാനിച്ചു.സ്പീക്കര്‍ ആയി തലശ്ശേരി എം എല്‍ എ എ. എന്‍ ഷംസീര്‍ നിയമിതനാകും. എം. വി. ഗോവിന്ദന് മന്ത്രിസ്ഥാനം രാജിവെച്ചു. ഇന്ന് ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വാര്‍ത്താകുറിപ്പിലാണ് ഇക്കാര്യങ്ങള്‍ സ്ഥിരീകരിച്ചത്.
ആരോഗ്യപരമായ കാരണങ്ങളെ തുടര്‍ന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മാറിയതിനെ തുടര്‍ന്നാണ് എം വി ഗോവിന്ദന് സെക്രട്ടറിയായത്.
സ്പീക്കര്‍ എം ബി രാജേഷ് ഓണത്തിന് മുന്‍പ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നിന്ന് ലഭ്യമായ വിവരം.