Thursday, June 19, 2025

മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു : കക്കൂസ് മാലിന്യം തള്ളുന്നവരെ പിടിക്കാന്‍ എസ് എച്ച് ഒ മാര്‍ക്ക് നിര്‍ദ്ദേശം

Must Read

കോഴിക്കോട: രാത്രിയില്‍ നഗരത്തില്‍ കക്കൂസ് മാലിന്യം തള്ളുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കാന്‍ എല്ലാ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്കും കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് കോഴിക്കോട് ജില്ലാ പോലീസ് മേധാവി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് കേസ് തീര്‍പ്പാക്കി.

വീടുകളിലെ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാന്‍ കരാറെടുക്കുന്നവര്‍ വീടുകളില്‍ നിന്നും രാത്രിയില്‍ ശേഖരിക്കുന്ന കക്കൂസ് മാലിന്യം നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി തള്ളുന്നതായി ആരോപിച്ച് സമര്‍പ്പിച്ച പരാതിയിലാണ് സിറ്റി പോലീസ് കമ്മീഷണര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

നഗരസഭാ സെക്രട്ടറിയില്‍ നിന്നും കമ്മീഷന്‍ റിപ്പോര്‍ട്ട് വാങ്ങി. നഗരസഭയുടെ ഹെല്‍ത്ത് സ്‌ക്വാഡ് ഇക്കാര്യം പരിശോധിക്കുന്നുണ്ടെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു. ഇത്തരം നിയമലംഘനങ്ങള്‍ക്കെതിരെ വ്യാപകമായ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. സെപ്റ്റേജ് ട്രീറ്റ്മെന്റിനായി നഗരസഭ നിര്‍മ്മിക്കുന്ന 100 കെ എല്‍ ഡി ശേഷിയുള്ള പ്ലാന്റിന്റെ ജോലികള്‍ 2020 മാര്‍ച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഹെല്‍ത്ത് സ്‌ക്വാഡുകള്‍ പിടിച്ചെടുത്ത വാഹനങ്ങള്‍ക്ക് 2018 മുതല്‍ 7 കേസുകളില്‍ നിന്നായി 2,70,070 രൂപ പിഴ ചുമത്തിയിട്ടുണ്ട്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസ് തീര്‍പ്പാക്കി. എ. സി. ഫ്രാന്‍സിസ് സമര്‍പ്പിച്ച പരാതിയിലാണ് നടപടി.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img