Friday, June 20, 2025

മദ്യം മയക്കുമരുന്ന് ദൂഷ്യ ഫലങ്ങള്‍; ബാലപാര്‍ലമെന്റ് സംഘടിപ്പിച്ചു

Must Read

കോഴിക്കോട്: നാദാപുരം ഗ്രാമപഞ്ചായത്തിലെ ബാലസഭ കുട്ടികള്‍ ബാലപാര്‍ലമെന്റ് നടത്തി. ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പരിപാടി നടത്തിയത്.ഓരോ വാര്‍ഡില്‍ നിന്നും രണ്ടു കുട്ടികളാണ് ബാലപാര്‍ലമെന്റില്‍ പങ്കെടുത്തത്. കുട്ടികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍, മദ്യം, മയക്കുമരുന്ന് വിപത്ത്, അഞ്ചാം പനി വാക്‌സിന്‍, പെണ്‍കുട്ടികളുടെ സുരക്ഷ ഉറപ്പ് വരുത്തല്‍, നാദാപുരത്തെ വികസന പ്രശ്‌നങ്ങള്‍ എന്നിവ ബാലപാര്‍ലമെന്റ് ചര്‍ച്ച ചെയ്തു.

ബാലപാര്‍ലമെന്റ് വൈസ് പ്രസിഡന്റ് അഖില മാര്യാട്ട് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ പി.പി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുല്‍ഹമീദ് പാര്‍ലമെന്റ് നടപടിക്രമങ്ങളും അസിസ്റ്റന്റ് സെക്രട്ടറി ടി പ്രേമാനന്ദന്‍ പാര്‍ലമെന്റ് അംഗങ്ങളുടെ ഉത്തരവാദിത്വങ്ങളെ കുറിച്ചും ക്ലാസ് എടുത്തു.

കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ പി.പി. റീജ സ്വാഗതവും, സിഡിഎസ് അക്കൗണ്ടന്റ് കെ സിനിഷ നന്ദിയും പറഞ്ഞു. ബാലസഭ ഉപസമിതി കണ്‍വീനര്‍ ജീത്ത സംസാരിച്ചു. ബാലപാര്‍ലിമെന്റില്‍ സ്പീക്കറായി പത്തൊമ്പതാം വാര്‍ഡിലെ എം.എന്‍ ഫാമിസും പ്രധാനമന്ത്രിയായി പതിനാലാം വാര്‍ഡിലെ എം.കെ ഋതുവര്‍ണ്ണയും പ്രതിപക്ഷ നേതാവായി ഏഴാം വാര്‍ഡിലെ എസ് ദേവനന്ദും മറ്റു മന്ത്രിമാരായി സി ടി കെ സാന്ദ്ര, അലന്‍സാഗ്, നാസില ഷെറിന്‍, നയന ചന്ദ്രന്‍, ആര്യമനോജ് എന്നിവരും പങ്കെടുത്തു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img