
മലപ്പുറം : മതസംഘടനകള്‍ പരസ്പരം അടുത്തറിഞ്ഞ് സമുദായ വികാരം മാനിച്ച് സൈദ്ധാന്തിക അകല്‍ച്ച പരമാവധി കുറച്ച് ഫാസിസത്തെയും മതനിരാസത്തയും ഒറ്റക്കെട്ടായി ചെറുക്കണമെന്ന് മൗലാനാ അബൂല്‍ കലാം ആസാദ് റിസര്‍ച്ച് ഫൗണ്ടേഷന്‍ ജില്ലാ നേതൃസംഗമം അഭിപ്രായപ്പെട്ടു.
ന്യൂനപക്ഷ സമൂഹത്തെ പ്രത്യേകിച്ച് മുസ്ലിംകളെ തിരഞ്ഞടുത്ത്തെരഞ്ഞുപിടിച്ച് അക്രമിക്കുന്നതും നീതി നിഷേധിക്കപ്പെടുന്നത് വ്യാപകമാകുന്ന കാലത്ത് മാനവ സമൂഹ സൗഹൃദത്തിന് ഫൗണ്ടേഷന്‍ പ്രതിജ്ഞാബദ്ധമാണന്നു സംഗമം ചൂണ്ടിക്കാട്ടി.
ജില്ലാ നേതൃ ക്യാമ്പിനോട് അനുബന്ധിച്ച് ഈദ് സൗഹൃദ സംഗമം പ്രശസ്ത മനുഷ്യാവകാശ പ്രവ്ര ര്‍ത്തന്‍ അഡ്വ: പൗരന്‍ ഉല്‍ഘാടനം ചെയ്തു. പ്രഫ. ഓമാനൂര്‍ മുഹമ്മദ് അദ്ധ്യക്ഷനായിരുന്നു.. കാദര്‍ മച്ചിങ്ങല്‍. കുഞ്ഞാപ്പു ഒഴുകൂര്‍, അഡ്വ എന്‍ കെ മജീദ്, ഒ.കെ ഹസീബ് അഹ്സനി . അഡ്വ സിനാന്‍ തൗഹീദിനദ് വി .ഹക്കിംതൗഹീദി നദ്വി .വി .കെ മുസ്തഫ കാടേരി മുഹമ്മദ് മൗലവി, മജീദ് ഹാജി തിരൂര്‍ . ഹമീദ് ബാഖവി . നാസര്‍ ഹാജി ആന മങ്ങാട് തുടങ്ങിയവര്‍ സംസാരിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ ഖാസി മുല്‍ ഖാസിമി സ്വാഗതവും ബഷീര്‍ ഖാസിമി നന്ദിയും പറഞ്ഞു