Wednesday, June 18, 2025

മത്സ്യന്യായ ഡിജിറ്റല്‍ പെയ്ന്റ്ങ് എക്‌സിബിഷന്‍

Must Read

കോഴിക്കോട്: മത്സ്യന്യായ ഡിജിറ്റല്‍ പെയ്ന്റ്ങ് എക്‌സിബിഷന്‍ നാളെ മുതല്‍ ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ സംഘടിപ്പിക്കും. ഉദ്ഘാടനം വൈകീട്ട് 4.30ന് പ്രശസ്ത ചിത്രകാരന്മാരായ പോള്‍ കല്ലാനോട്, സുനില്‍ അശോകന്‍, മുരളി നാഗപ്പുഴു, കെ. സതീഷ്, കെ.സി. മഹേഷ്, റോയ് കാരാത്ര നിര്‍വഹിക്കും. മത്സ്യന്യായ എന്ന പേരില്‍ 15 ചിത്രങ്ങളും അബ്‌സ്ട്രാക്ട്, പോര്‍ട്രേറ്റ്, നേച്വര്‍ സീരീസ് തുടങ്ങി 100 ചിത്രങ്ങള്‍ പ്രദര്‍ശനത്തിലുണ്ടാകും. ചിത്രങ്ങള്‍ വിറ്റഴിക്കുന്ന തുക സ്റ്റുഡിയോ ചെലവ് കഴിച്ച് കോഴിക്കോട് മെഡിക്കല്‍ കേളജ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവിന് നല്‍കുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ ചിത്രകാരന്‍ മധുശങ്കര്‍ മീനാക്ഷി പറഞ്ഞു. ചിത്രപ്രദര്‍ശനം നാലിന് അവസാനിക്കും.

*സിനര്‍ജി ചിത്രപ്രദര്‍ശനം നാളെ മുതല്‍
കോഴിക്കോട്: മുതിര്‍ന്ന മൂന്ന് പൗരന്മാരുടെ സിനര്‍ജി ചിത്രപ്രദര്‍ശനം നാളെ മുതല്‍ ലളിത കലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ സംഘടിപ്പിക്കുന്നു. വളയം സ്വദേശികളായ ടി. സുകുമാരന്‍, എന്‍. കുഞ്ഞിക്കണ്ണന്‍, വി. രാധാകൃഷ്ണന്‍ എന്നിവരാണ് പ്രദര്‍ശനം നടത്തുന്നത്. നര്‍ത്തകിയും ഫോക്ക് ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവുമായ സുവര്‍ണ ചന്ദ്രോത്ത് ടനം നിര്‍ലഹിക്കും. ജലച്ചായം, എണ്ണച്ചായം, മ്യൂറല്‍ ചിത്രങ്ങളുമാണ് പ്രദര്‍ശനത്തിന് ഒരുക്കിയിരിക്കുന്നത്. പ്രദര്‍ശനം അഞ്ചിന് അവസാനിക്കും.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img