ഐഐടി, ജെഇഇ മെയിന്‍സ് അഡ്വാന്‍സ്ഡ് തുടങ്ങിയവയില്‍ പരിശീലനം
ദുബൈ: മത്സരപരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന യുഎഇയിലെ വിദ്യാര്‍ത്ഥികള്‍ക്ക് സഹായകരമായി പുതിയ പഠന കേന്ദ്രങ്ങള്‍ ആരംഭിച്ച് രാജസ്ഥാനിലെ കോട്ട ആസ്ഥാനമായുളള അലന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്. അബുദബിയിലും ഷാര്‍ജയിലുമാണ് പുതിയ പഠന കേന്ദ്രങ്ങള്‍. കെ 12 വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നതനിലവാരത്തിലുളള പരീക്ഷ പരിശീലനം നല്‍കുകയാണ് ലക്ഷ്യം. ഐഐടി, ജെഇഇ മെയിന്‍സ് അഡ്വാന്‍സ്ഡ്,എന്‍ ഇ ഇ ടി-യുജി, കെ വി പി വൈ തുടങ്ങി വിവിധ അന്താരാഷ്ട്ര മത്സരപരീക്ഷകള്‍ക്ക് വിദ്യാര്‍ത്ഥികള്‍ പരിശീലനം നല്‍കുന്നു.
യുഎഇയെ കൂടാതെ സൗദി അറേബ്യ, ഒമാന്‍, ഖത്തര്‍, കുവൈറ്റ്, ബഹ്റൈന്‍ എന്നിവിടങ്ങളിലും അലന്‍ ഓവര്‍സീസിന് ശാഖകളുണ്ട്. ‘ബോധി ട്രീയുമായുള്ള പങ്കാളിത്തം സാങ്കേതികവിദ്യയിലൂടെയും നവീനതയിലൂടെയും, വിദേശ രാജ്യങ്ങളിലെ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ സഹായിക്കുന്നതാകുമെന്ന് അലന്‍ ഓവര്‍സീസ് മാനേജിംഗ് ഡയറക്ടര്‍ കേശവ് മഹേശ്വരി പറഞ്ഞു.അടുത്തിടെയാണ് ബോധി ട്രീയുമായി അലെന്‍ ഓവര്‍സീസ് പങ്കാളിത്ത കരാറില്‍ ഒപ്പുവച്ചത്
യുഎഇയെ കൂടാതെ സൗദി അറേബ്യ, ഒമാന്‍, ഖത്തര്‍, കുവൈറ്റ്, ബഹ്റൈന്‍ എന്നിവിടങ്ങളിലും അലന്‍ ഓവര്‍സീസിന് ശാഖകളുണ്ട്. ‘ബോധി ട്രീയുമായുള്ള പങ്കാളിത്തം സാങ്കേതികവിദ്യയിലൂടെയും നവീനതയിലൂടെയും, വിദേശ രാജ്യങ്ങളിലെ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ സഹായിക്കുന്നതാകുമെന്ന് അലന്‍ ഓവര്‍സീസ് മാനേജിംഗ് ഡയറക്ടര്‍ കേശവ് മഹേശ്വരി പറഞ്ഞു. അടുത്തിടെയാണ് ബോധി ട്രീയുമായി അലെന്‍ ഓവര്‍സീസ് പങ്കാളിത്ത കരാറില്‍ ഒപ്പുവച്ചത്.
കഴിഞ്ഞ 34 വര്‍ഷമായി വിജയകരമായി പ്രവര്‍ത്തിക്കുന്ന അലെന്‍ കരിയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്ത്യയിലെ 46 നഗരങ്ങളിലായി 138 പഠനകേന്ദ്രങ്ങളുളള ഏറ്റവും പ്രശസ്തമായ പഠനപരിശീലന കേന്ദ്രങ്ങളിലൊന്നാണ്. ജിസിസി മേഖലയിലുടനീളമുള്ള വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും കൂടുതല്‍ മെച്ചപ്പെട്ട സൗകര്യങ്ങളൊരുക്കാനും ഈ വിപുലീകരണം സഹായിക്കുമെന്നാണ് വിലയിരുത്തല്‍. ജിസിസി രാജ്യങ്ങളിലുടനീളം വൈകാതെ 40-ലധികം ഫിസിക്കല്‍ സെന്ററുകള്‍ ആരംഭിക്കാനും ഇന്‍സ്റ്റിറ്റ്യൂട്ട് ലക്ഷ്യമിടുന്നു.