Thursday, June 26, 2025

മണ്ണൊലിപ്പ് തടയാന്‍ ഭൂവസ്ത്രവുമായി കുന്ദമംഗലം ഗ്രാമപഞ്ചായത്ത്

Must Read

കുന്ദമംഗലം: പൂനൂര്‍ പുഴയുടെ കരയിടിച്ചില്‍ തടയുന്നതിന് കയര്‍ ഭൂവസ്ത്രം സ്ഥാപിക്കല്‍ പ്രവൃത്തിയുമായി കുന്ദമംഗലം ഗ്രാമപഞ്ചായത്ത്. തൊഴിലുറപ്പ് പദ്ധതിയുമായി സംയോജിപ്പിച്ചുകൊണ്ട് പടനിലത്ത് നടപ്പിലാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം പി.ടി.എ റഹീം എം.എല്‍.എ നിര്‍വ്വഹിച്ചു.

ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 2 ല്‍ ഉള്‍പ്പെട്ട പടനിലം പാലത്തിനോട് ചേര്‍ന്ന ഭാഗത്താണ് മണ്ണൊലിപ്പ് തടയുക എന്ന ലക്ഷ്യത്തോടെ കയര്‍ ഭൂവസ്ത്രം സ്ഥാപിക്കുന്നത്.
തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച 5 ലക്ഷം രൂപ ഉപയോഗപ്പെടുത്തിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഗ്രാമപഞ്ചായത്ത്, കയര്‍ വികസന വകുപ്പ്, എന്‍.ആര്‍.ഇ.ജി.എസ് എന്നിവ സഹകരിച്ചാണ് പ്രവൃത്തി നടത്തുന്നത്.

പൂനൂര്‍ പുഴയുടെ പടനിലം ഭാഗത്ത് കുന്ദമംഗലം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന കയര്‍
ഭൂവസ്ത്രം സ്ഥാപിക്കല്‍ പദ്ധതി പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു

കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുല്‍ക്കുന്നുമ്മല്‍ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് വി അനില്‍കുമാര്‍, ബ്ലോക്ക് ക്ഷേകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ എന്‍ ഷിയോലാല്‍, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷന്മാരായ യു.സി പ്രീതി, ശബ്ന റഷീദ്, മെമ്പര്‍മാരായ എം ധര്‍മ്മരത്നന്‍, സജിത ഷാജി, ജോയന്റ് ബി.ഡി.ഒ കെ രാജീവ് തുടങ്ങിയവര്‍ സംസാരിച്ചു.

പടം :പൂനൂര്‍ പുഴയുടെ പടനിലം ഭാഗത്ത് കുന്ദമംഗലം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന കയര്‍
ഭൂവസ്ത്രം സ്ഥാപിക്കല്‍ പദ്ധതി പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img