Thursday, June 19, 2025

മണ്ണടുപ്പത്തിന്റെ നാട്ടറിവ് പാട്ടുകള്‍ തൊട്ടറിഞ്ഞ് തൊട്ടറിഞ്ഞ് വിദ്യാര്‍ത്ഥികള്‍

Must Read

മുഹമ്മദ് അബ്ദുറഹിമാന്‍ മെമ്മോറിയല്‍ യു.പി.സ്‌കൂളില്‍ നടന്ന മണ്ണടുപ്പം പരിപാടി കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സരിത .എ ഉദ്ഘാടനം ചെയ്യുന്നു.

കോഴിക്കോട്:നാടന്‍പാട്ട് കലാകാരന്മാരുടെ സംഘടയായ പാട്ടുകൂട്ടം കോഴിക്കോടും പറമ്പില്‍ക്കടവ് മുഹമ്മദ് അബ്ദുറഹിമാന്‍ മെമ്മോറിയല്‍ യു.പി സ്‌കൂളിലെ മാതൃഭാഷാസ്‌നേഹികളുടെ കൂട്ടായ്മയായ ‘മലയാള മണ്ഡലവും ” സംയുക്തമായി നടത്തിയ മണ്ണടുപ്പം -മണ്ണറിവ് ശില്പശാല വിദ്യാര്‍ത്ഥികള്‍ക്ക് നവ്യാനുഭവം പകര്‍ന്നു.നാടന്‍പാട്ട് കലാകാരന്‍മാര്‍ക്കൊപ്പം കുട്ടികള്‍ നാട്ടറിവ് പാട്ടുകള്‍ പാടി ചുവടു വെച്ചു.

സ്‌കൂള്‍ ഹാളില്‍ നടന്ന പരിപാടി കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സരിത .എ ഉദ്ഘാടനം ചെയ്തു. പാട്ടുകൂട്ടം ഡയരക്ടര്‍ ഗിരീഷ് ആമ്പ്ര അധ്യക്ഷത വഹിച്ച ചടങ്ങില്‍ സീനിയര്‍ കെമിസ്റ്റ് രവി മാവിലാല്‍ മണ്ണടുപ്പം വിഷയാവതരണം നടത്തി. യുവകവി വിജു വി രാഘവ് മുഖ്യ പ്രഭാഷണം നടത്തി.കലാകാരന്മാര്‍ക്കുള്ള ജീവ സഹായം കുഞ്ഞന്‍ ചേളന്നൂര്‍, സദു ആവള എന്നിവര്‍ ഏറ്റു വാങ്ങി.

പി.ടി.എ പ്രസിഡണ്ട് പി.പ്രമോദ്, ബിജേഷ് ബി.ജെ.രവി കീഴരിയൂര്‍ ,യു.ടി.ശ്രീധരന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.ചടങ്ങിന് പി.രജീഷ് കുമാര്‍ സ്വാഗതവും ടി.എം സത്യജിത്ത് നന്ദിയും പറഞ്ഞു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img