Saturday, June 21, 2025

മണിപ്പൂരിലെ നാല് ജെഡിയു എംഎല്‍എമാര്‍ ബിജെപിയില്‍

Must Read

ന്യൂഡല്‍ഹി: മണിപ്പൂരില്‍ നിതീഷ് കുമാറിന്റെ ജെഡിയുവില്‍ നിന്നുള്ള അഞ്ച് എംഎല്‍എമാര്‍ ഭരണകക്ഷിയായ ബിജെപിയില്‍ ചേര്‍ന്നു. കെ ജോയ്കിഷന്‍, എന്‍ സനേറ്റ്, എംഡി അച്ചാബ് ഉദ്ദീന്‍, മുന്‍ ഡിജിപി എല്‍ എം ഖൗട്ടെ, തങ്ജം അരുണ്‍കുമാര്‍ എന്നിവരാണ് ബിജെപിയില്‍ ചേര്‍ന്ന ജെഡിയു എംഎല്‍എമാര്‍. ഖൗട്ടെയും അരുണ്‍കുമാറും മുമ്ബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റില്‍ മത്സരിക്കാന്‍ ശ്രമിച്ചിരുന്നുവെങ്കിലും അവര്‍ സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചതിനെത്തുടര്‍ന്ന് ജെഡിയുവില്‍ ചേര്‍ന്നു.ബിഹാറില്‍ ബിജെപിയുമായുള്ള സഖ്യം തകര്‍ന്ന് ആഴ്ചകള്‍ക്ക് ശേഷമാണ് ഈ നീക്കം. ഈ വര്‍ഷം മാര്‍ച്ചില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച 38 മണ്ഡലങ്ങളില്‍ ആറിടത്ത് ജെഡിയു വിജയിച്ചിരുന്നു. ലിലോങ് മണ്ഡലത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് നസീര്‍ മാത്രമാണ് ബിജെപിയില്‍ ചേരാത്ത ഏക നിയമസഭാംഗം. അടുത്തിടെ അരുണാചല്‍ പ്രദേശിലെ ഏക ജെഡിയു എംഎല്‍എയായ ടെക്കി കസോയും ഭരണകക്ഷിയായ ബിജെപിയില്‍ ചേര്‍ന്നു. 2019 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജെഡിയു മത്സരിച്ച 15 സീറ്റുകളില്‍ ഏഴും നേടി, 41 സീറ്റുകള്‍ നേടിയ ബിജെപിക്ക് ശേഷം സംസ്ഥാനത്തെ രണ്ടാമത്തെ വലിയ കക്ഷിയായി ഉയര്‍ന്നു.
ഭരണഘടനയുടെ പത്താം ഷെഡ്യൂള്‍ പ്രകാരം അഞ്ച് ജെഡിയു എംഎല്‍എമാരെ ബിജെപിയില്‍ ലയിപ്പിച്ചത് അംഗീകരിക്കുന്നതില്‍ സ്പീക്കര്‍ക്ക് സന്തോഷമുണ്ടെന്ന് മണിപ്പൂര്‍ നിയമസഭാ സെക്രട്ടറി കെ മേഘജിത് സിങ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img