കണ്ണൂര്‍: മട്ടന്നൂര്‍ നഗരസഭാ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് ഭരണം നിലനിര്‍ത്തി.എല്‍ ഡി എഫ് 21 സീറ്റുകളിലും യു ഡി എഫ് 14 സീറ്റുകളിലും വിജയിച്ചു. ആകെ 35 വാര്‍ഡുകളാണ് മട്ടന്നുരിലുള്ളത്. കഴിഞ്ഞ തവണ എല്‍ഡിഎഫ് 28 ഉം യുഡിഎഫ് ഏഴും സീറ്റുകളാണ് നേടിയിരുന്നത്.ഇത്തവണ കടുത്ത പോരാട്ടം നടന്ന തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത മുന്നേറ്റമാണ് യുഡിഎഫ് നടത്തിയത്.
ഇടതുമുന്നണിയുടെ എട്ടു വാര്‍ഡുകള്‍ യുഡിഎഫ് പിടിച്ചെടുത്തു.എന്നാല്‍ സര്‍വ സന്നാഹവുമായി പ്രചരണം നടത്തിയിട്ടും ബി.ജെ.പി ഇക്കുറിയും പച്ച തൊട്ടില്ല. എല്‍.ഡി.എഫ് കഴിഞ്ഞ തവണ ജയിച്ച ഏളന്നൂര്‍, ആണിക്കര, പെറോറ, മിനിനഗര്‍ പെരിഞ്ചേരി ഇല്ലംഭാഗം, മരുതായി , കളറോഡ് വാര്‍ഡുകളാണ് എല്‍.ഡി.എഫില്‍ നിന്നും യു.ഡി.എഫ് നേടിയത്. എന്നാല്‍ കയനി വാര്‍ഡ് എല്‍.ഡി.എഫ് പിടിച്ചെടുത്തു. അതി ശക്തമായ ത്രികോണ മത്സരം നടന്ന മേറ്റടിയില്‍ യു.ഡി.എഫ് ജയിച്ചു കയറി.
2012 ല്‍ നഷ്ടപ്പെട്ട ഏഴു സീറ്റു കൂടി തിരിച്ചെടുത്ത് യു.ഡി.എഫ് ആശ്വാസ വിജയവും നേടിയിട്ടുണ്ട്. 2017 ല്‍ ഏഴു സീറ്റുകള്‍ മാത്രമേ യു.ഡി.എഫിനുണ്ടായിരുന്നുള്ളു. അതു ഇക്കുറി വര്‍ധിപ്പിക്കാന്‍ യു.ഡി.എഫിന് കഴിഞ്ഞത് ആശ്വാസകരമായി. അഞ്ചാം വാര്‍ഡായ ആണിക്കരയില്‍ ലീഗ് സ്ഥാനാര്‍ത്ഥി ഉമൈബ ടീച്ചറാണ് വിജയിച്ചത്. എല്‍ ഡി എഫില്‍ നിന്ന് യു ഡി എഫ് സീറ്റ് പിടിച്ചെടുക്കുകയായിരുന്നു. കോണ്‍ഗ്രസിന് നാല് സീറ്റും മുസ്ലിം ലീഗിന് മൂന്ന് സീറ്റുമായിരുന്നു കഴിഞ്ഞ തവണ. അവിടെ നിന്നാണ് ഇക്കുറി യു ഡി എഫ് സീറ്റുകളുടെ എണ്ണം ഇരട്ടിയാക്കി മുന്നേറിയത്. ആകെ 111 സ്ഥാനാര്‍ത്ഥികളാണ് 35 സീറ്റുകളിലേക്ക് മത്സരിച്ചത്. 35 വാര്‍ഡുകളില്‍ 18 വാര്‍ഡുകള്‍ സ്ത്രീകള്‍ക്കും ഒരു വാര്‍ഡ് പട്ടികജാതി വിഭാഗത്തിനും സംവരണം ചെയ്തിരുന്നു. മട്ടന്നൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് വോട്ടെണ്ണല്‍ നടന്നത്. ഇക്കുറി തപാല്‍ വോട്ടില്ല.
1997ല്‍ നഗരസഭ രൂപീകരിച്ചതിന് ശേഷമുള്ള അഞ്ച് തെരഞ്ഞെടുപ്പിലും ഇടതുമുന്നണി വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചിരുന്നു. നിലവിലെ നഗരസഭകൗണ്‍സിലിന്റെ കാലാവധി സെപ്റ്റംബര്‍ 10 ന് അവസാനിക്കും. പുതിയ കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ സെപ്റ്റംബര്‍ 11 ന് നടക്കും.