Wednesday, June 18, 2025

മഞ്ഞപ്പുഴ സംരക്ഷണം: സംസ്ഥാനതല സംഘം സന്ദര്‍ശനം പൂര്‍ത്തിയാക്കി

Must Read

കോഴിക്കോട്: ബാലുശ്ശേരി മണ്ഡലത്തിലെ മഞ്ഞപ്പുഴ- രാമന്‍പുഴ സംരക്ഷണ സമഗ്ര മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിന്റെ മുന്നോടിയായി നവകേരളമിഷന്റെ സംസ്ഥാനതല സംഘം സന്ദര്‍ശനം പൂര്‍ത്തിയാക്കി. മഞ്ഞപ്പുഴ ഒഴുകുന്ന കോട്ടൂര്‍, നടുവണ്ണൂര്‍, ഉള്ള്യേരി, പനങ്ങാട്, ബാലുശ്ശേരി പഞ്ചായത്തുകളിലാണ് സംഘം സന്ദര്‍ശനം നടത്തിയത്.

മഞ്ഞപ്പുഴയുടെ മുഴുവനായ ടൂറിസം സാധ്യതകളെ കണ്ടെത്തുക, പുഴയുടെ ജനകീയ പ്രശ്നങ്ങള്‍ മനസിലാക്കുക , മത്സ്യബന്ധത്തിന്റെ വിപുലീകരണം, ഉള്‍നാടന്‍ മത്സ്യബന്ധനം, പുഴ സംരക്ഷണത്തിന് ജനകീയ ക്യാമ്പയിനുകള്‍ നടത്തുക, ഫണ്ടുകള്‍ ഏകോപിപ്പിച്ച് വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുക തുടങ്ങി മഞ്ഞപ്പുഴയുടെ സമഗ്രവും മാതൃകാപരവുമായ പ്രവര്‍ത്തി നടപ്പിലാക്കുന്നതിനായി ഡ്രാഫ്റ്റ് പദ്ധതി തയ്യാറാക്കുവാന്‍ സംസ്ഥാന ടീമിന് കെ.എം സച്ചിന്‍ ദേവ് എം.എല്‍.എ നിര്‍ദേശം നല്‍കി.

സംഘം നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മാസ്റ്റര്‍ പ്ലാനിന് അന്തിമ രൂപം നല്‍കുക.നവകേരള മിഷന്‍ കണ്‍സള്‍ട്ടന്റുമാരായ അബ്രഹാം കോശി , ടി.പി.സുധാകരന്‍, ടെക്നിക്കല്‍ ഓഫീസര്‍മാരായ രാജേന്ദ്രന്‍ നായര്‍, സതീശ് ആര്‍.വി, നവകേരളം കര്‍മ്മ പദ്ധതി ജില്ലാ കോഡിനേറ്റര്‍ പി. പ്രകാശ്, റിസോഴ്സ് പേഴ്സണ്‍മാരായ കൃഷ്ണപ്രിയ. എം.പി., രാജേഷ് എ, ജസ്ലിന്‍ പി.കെ. എന്നിവരാണ് സംഘത്തിലുള്ളത്.

ഉള്ളിയേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. അജിത, നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. പി ദാമോദരന്‍ മാസ്റ്റര്‍, കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. എച്ച് സുരേഷ്, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവരും സംഘത്തിനൊപ്പം സന്ദര്‍ശനം നടത്തി.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img