Friday, June 20, 2025

മഞ്ചേശ്വരത്ത് ജോലിയില്‍ പ്രവേശിക്കാന്‍ പുറപ്പെട്ട അദ്ധ്യാപികയും സഹോദരനും വാഹന അപകടത്തില്‍ മരിച്ചു

Must Read

കാസര്‍കോട് : മഞ്ചേശ്വരം ഗവ.ഹയര്‍സെക്കന്ററി സ്‌കൂളില്‍ ജോലിയില്‍ പ്രവേശിക്കാന്‍ പുറപ്പെട്ട അദ്ധ്യാപികയും സഹോദരനും വാഹന അപകടത്തില്‍ മരിച്ചു. പരിയാരം പാച്ചേനിയിലെ അക്കരമ്മല്‍ ലക്ഷ്മണന്‍-ഭാനുമതി ദമ്പതികളുടെ മകള്‍ സ്നേഹ(24),സഹോദരന്‍ ലോഭേഷ്(32) എന്നിവരാണ് ഇന്ന് രാവിലെ ഏഴരയോടെയുണ്ടായ അപകടത്തില്‍ മരിച്ചത്.

പയ്യന്നൂരില്‍ നിന്ന് ട്രെയിനില്‍ കയറുന്നതിനായി ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു സഹോദരങ്ങള്‍.ഇടിച്ച കോഴികളെ കയറ്റിയ ലോറിക്കടിയില്‍ കുടുങ്ങിയ ഇരുവരേയും പൊലീസും അഗ്‌നിസുരക്ഷാ സേനയും ചേര്‍ന്നാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്.യുവതി സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img