മംഗളൂരു: നഗരത്തില്‍ ഹമ്പന്‍കട്ടയില്‍ പ്രവര്‍ത്തിക്കുന്ന മംഗളൂരു യൂനിവേഴ്‌സിറ്റി കോളജ് ക്ലാസ് മുറിയില്‍ രണ്ടു വിദ്യാര്‍ഥികള്‍ ചേര്‍ന്ന് വീര്‍ സവര്‍കറുടെ ഫോട്ടോ സ്ഥാപിച്ചു.ചുമരില്‍ ബ്ലാക്ക് ബോര്‍ഡിന് മുകളില്‍ ആണിയടിച്ചു തൂക്കിയ ഫോട്ടോയില്‍ മാലയും ചാര്‍ത്തി.ബോര്‍ഡില്‍ ഭാരത് മാതാ കീ ജയ് എന്ന് എഴുതി വെക്കുകയും ചെയ്തു.
തിങ്കളാഴ്ച വൈകുന്നേരം നടത്തിയ ഈ പ്രവൃത്തിയുടെ ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു.ഇതേത്തുടര്‍ന്ന് ഏതാനും വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പലിന് പരിതി നല്‍കി.പ്രതിഷേധം ഉയര്‍ന്നതോടെ പ്രിന്‍സിപ്പല്‍ ഫോട്ടോ തൂക്കിയവരെക്കൊണ്ട് നീക്കം ചെയ്യിച്ചു.
കഴിഞ്ഞ വാരം വിദ്യാര്‍ത്ഥിനികള്‍ ശിരോവസ്ത്രം ധരിക്കുന്നതിന് എതിരെ ഈ കോളജില്‍ ഒരു വിഭാഗം ആണ്‍കുട്ടികള്‍ സമരം ചെയ്തിരുന്നു.യൂനിഫോമിന്റെ അതേ നിറമുള്ള ശിരോവസ്ത്രം ധരിക്കാന്‍ അധികൃതര്‍ അനുമതി നല്‍കിയതാണ്.പ്രതിഷേധം കാരണം ശിരോവസ്ത്രം പൂര്‍ണമായി വിലക്കി.