മംഗളൂരു : മംഗളൂരു രാജ്യാന്തര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 43 ലക്ഷം രൂപ വിലമതിക്കുന്ന 831 ഗ്രാം സ്വര്‍ണവുമായി മലയാളി യുവാവ് അറസ്റ്റില്‍.
കാസര്‍കോട് പള്ളത്തടുക്ക കാറ്റാടാമൂല വീട്ടില്‍ മുഹമ്മദ് അസ്‌കര്‍ (31) ആണ് അറസ്റ്റിലായത്.
ദുബായില്‍നിന്ന് എത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസില്‍ യാത്ര ചെയ്ത ഇയാള്‍ പേസ്റ്റ് രൂപത്തിലാക്കിയ സ്വര്‍ണം പാക്കറ്റിലാക്കി അടിവസ്ത്രത്തില്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമിക്കുകയായിരുന്നു.