കോതമംഗലം : വളര്‍ച്ചാ കാലയളവില്‍ വ്യത്യസ്ത വെല്ലുവിളികള്‍ നേരിടുന്ന കുഞ്ഞുങ്ങളെ നേരത്തെ കണ്ടെത്തി സ്വയം പര്യാപ്തരാക്കുന്ന കോതമംഗലം നെല്ലിക്കുഴിയിലെ പീസ് വാലിയുടെഏര്ലി ഇന്റര്‍വെന്‍ഷന്‍ സെന്റര്‍ ഫോര്‍ ഡെവലപ്പ്മെന്റല്‍ ഡിസബിലിറ്റീസുമായി ആരോഗ്യ രംഗത്തെ ആഗോള സാന്നിധ്യം ആസ്റ്ററുമായി കൈകോര്‍ക്കുന്നു.
ആസ്റ്റര്‍ ആശുപത്രികളിലെ വിദഗ്ദരായ ഡോക്ടര്‍മാരുടെയും തെറാപ്പിസ്റ്റുകളുടെയും സേവനം, നിര്‍ധനരായ കുട്ടികള്‍ക്കുള്ള ചികിത്സ സൗകര്യങ്ങള്‍ എന്നിങ്ങനെ ബഹുമുഖമായ സഹകരമാണ് ഇതിലൂടെ സാധ്യമാവുന്നത്.
ഈ വര്‍ഷം ജനുവരിയില്‍ പീസ് വാലിയില്‍ ആരംഭിച്ച കേന്ദ്രത്തില്‍ 0 മുതല്‍ 6 വയസ്സ് വരെയുള്ള 70 കുട്ടികള്‍ സൗജന്യമായി വ്യത്യസ്ത തെറാപ്പികള്‍ക്ക് വിധേയരാവുന്നുണ്ട്.
ആസ്റ്റര്‍ റീജിയണല്‍ ഹെഡ് ഡോ ഫര്ഹാന് യാസീന്‍ പീസ് വാലി ചെയര്മാന്
പി എം അബൂബക്കര്‍ എന്നിവരാണ് ധാരണ പത്രത്തില്‍ ഒപ്പുവെച്ചത്.
പീഡിയാട്രിക് മേധാവി ഡോ ജീസന്‍ ഉണ്ണി, ഡോ സൂസന് മേരി സക്കരിയ, ലത്തീഫ് കാസിം, പീസ് വാലി ഭാരവാഹികളായ കെ എ ഷമീര്‍, കെ എച് ഹമീദ് എന്നിവര്‍ സന്നിഹിതരായിരുന്നു.