Thursday, June 19, 2025

ഭിന്നശേഷിക്കാര്‍ക്ക് ഇലക്ട്രോണിക്ക് വീല്‍ചെയര്‍ വിതരണം ചെയ്തു

Must Read
കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആദർശ് ജോസഫ് ഭിന്നശേഷിക്കാർക്ക് ഇലക്ട്രോണിക്ക് വീൽചെയർ വിതരണം ചെയ്യുന്നു

കോഴിക്കോട്: കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് 2022-2023 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭിന്നശേഷിക്കാര്‍ക്ക് ഇലക്ട്രോണിക് വീല്‍ചെയര്‍ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ആദര്‍ശ് ജോസഫ് വിതരണോദ്ഘാടനം നിര്‍വഹിച്ചു. ഭിന്ന ശേഷിയുള്ള വ്യക്തികളുടെ സമഗ്ര വികസനമാണ് പഞ്ചായത്തിന്റെ ലക്ഷ്യമെന്നും ബഡ്സ് സ്‌കൂള്‍ ഉടന്‍ പ്രവര്‍ത്തന സജ്ജമാകുമെന്നും പ്രസിഡന്റ് പറഞ്ഞു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റോസിലി ടീച്ചര്‍ അധ്യക്ഷയായിരുന്നു.

വികസനകാര്യസ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍ ജോസ് തോമസ് മാവറ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.എസ് രവി, ഭരണസമിതി അംഗങ്ങള്‍ ആയ ജെറീന റോയ്, സീന ബിജു, ബിന്ദു ജയന്‍, മോളി തോമസ്. വില്ലജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാരായ ജോസ് കുര്യകോസ്, ബിജി പി.എസ്, ഓവര്‍സിയര്‍ മധുസൂധനന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സാമൂഹ്യ നീതി വകുപ്പ് ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ഫസ്ലി പി.കെ സ്വാഗതവും ഭരണ സമിതി അംഗം ജോണി വാളിപ്ലക്കല്‍ നന്ദിയും പറഞ്ഞു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img