ഭിന്നശേഷിക്കാര്‍ക്കായി സൗജന്യ വിനോദ യാത്രയൊരുക്കി മാവൂര്‍ പഞ്ചായത്ത്. പഞ്ചായത്തിലെ ബഡ്സ് സ്കൂളിലെ 35 പേരും രക്ഷിതാക്കളും അടക്കം 70 ലേറെ പേരാണ് സന്തോഷ ആരവങ്ങളോടെ ആടിപ്പാടി വിനോദയാത്രയില്‍ പങ്കെടുത്തത്. കണ്ണൂര്‍ വിസ്മയ അമ്യൂസ്മെന്റ് പാര്‍ക്കിലേക്കാണ് യാത്ര സംഘടിപ്പിച്ചത്. വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ജനപ്രതിനിധികളും യാത്രയില്‍ പങ്കുചേര്‍ന്നു.
വൈകല്യങ്ങളെയും പ്രതിസന്ധികളെയും മറന്ന് സന്തോഷത്തിന്റെ ഒരു ദിനം കുട്ടികള്‍ക്ക് നല്‍കുകയാണ് വിനോദയാത്രയുടെ ലക്ഷ്യമെന്നും ഇതൊരു നവ്യാനുഭവമാകട്ടെയെന്നും പഞ്ചായത്ത് പ്രസിഡന്റ് ടി രജ്ഞിത്ത് പറഞ്ഞു.
യാത്രയുടെ ഫ്ളാഗ് ഓഫ് ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് നിര്‍വ്വഹിച്ചു.