Thursday, June 19, 2025

ഭാര്യാപിതാവിനെ മര്‍ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

Must Read

ബേപ്പൂര്‍: ഭാര്യയുടെ വീട്ടില്‍ കയറി ഭാര്യാപിതാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ യുവാവിനെ ബേപ്പൂര്‍ ഇന്‍സ്പക്ടര്‍ വി. സിജിത്ത് അറസ്റ്റ് ചെയ്തു. ബേപ്പൂര്‍ ഒക്രതാളി ക്ഷേത്രത്തിനടുത്ത് കൊങ്ങാല്‍രത് ഹൗസില്‍ ഗോപാലന്റെ മകന്‍ കെ. അജിത് കുമാറിനെയാണ് (41) പിടികൂടിയത്.

ഭാര്യ ഇയാള്‍ക്കെതിരെ കുടുംബ കോടതിയില്‍ പരാതി നല്‍കിയതിന്റെ വൈരാഗ്യത്തില്‍ ഈ മാസം 13 ന് സന്ധ്യയ്ക്ക് വീട്ടില്‍ കയറി തന്നെ വലിച്ചിഴച്ച് മര്‍ദ്ദിച്ചതായും , നാഭിയ്ക്ക് തൊഴിച്ചതായും , പട്ടിക കൊണ്ട് അടിച്ചതായും ആണ് ഭാര്യാ പിതാവിന്റെ പരാതി.

എസ് ഐ ശുഹൈബ് , സിവില്‍ പോലിസ് ഓഫീസര്‍മാരായ നിതിന്‍രാജ്, ജിതേഷ്, മഹേഷ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img