കാസര്‍കോട്:ഭാര്യയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പിടികൊടുക്കാതെ മുങ്ങിയ പ്രതിയെ മഞ്ചേശ്വരം പോലീസ് ഏഴാം വര്‍ഷം അറസ്റ്റ് ചെയ്തു.മഞ്ചേശ്വരം കഡബയിലെ ഫ്രാന്‍സിസ് ഡിസൂസയാണ്(48) അറസ്റ്റിലായത്.
ഭാര്യയെ തലക്ക് വെട്ടി മാരകമായി പരുക്കേല്പിച്ച ഫ്രാന്‍സിസിന് എതിരെ 2015ലാണ് വധശ്രമത്തിന് കേസെടുത്തത്.