പാലക്കാട്: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര പാലക്കാട് ജില്ലയില്‍ പര്യടനം ആരംഭിച്ചു. ഷൊര്‍ണൂര്‍ എസ്.എം.പി ജങ്ഷനില്‍ നിന്ന് രാവിലെ 6.30നാണ് ഇന്നത്തെ പര്യടനം തുടങ്ങിയത്. 10.25ന് മഹാത്മഗാന്ധി പ്രതിമയില്‍ രാഹുല്‍ ഹാരമണിയിച്ചു. 10.30ന് പട്ടാമ്പിയില്‍ രാവിലത്തെ പര്യടനം പൂര്‍ത്തിയാക്കി. വി കെ ശ്രീകണ്ഠന് എം.പി, കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം എന്നിവര്‍ പദയാത്രയുടെ ഭാഗമായി.
വൈകീട്ട് അഞ്ച് മണിക്കാണ് പദയാത്ര വീണ്ടും ആരംഭിക്കുക. ഏഴ് മണിക്ക് കൊപ്പത്ത് ഇന്നത്തെ യാത്ര സമാപിക്കും.