സൂപ്പി വാണിമേല്‍
കാസര്‍കോട്: നീലേശ്വരം പള്ളിക്കരയില്‍ മുന്‍ എം.പി പി.കരുണാകരന്റെ’അമരാവതി’വസതിയില്‍ സംഘടിപ്പിച്ച എ.കെ.ജി ആദരവ് ഭരണകൂട രംഗബോധമില്ലായ്മയുടെ അടയാളമായി.കണ്ണൂര്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥ സംഘം കാസര്‍കോട് ജില്ലാ ഭരണകൂടത്തിന് യാതൊരു അറിവും നല്‍കാതെ എത്തുകയായിരുന്നു.
ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി സ്വാതന്ത്ര്യ സമര സേനാനിയും ആദ്യ ലോക്സഭ അംഗവുമായിരുന്ന മഹാനായ എ.കെ.ജി യെ ആദരിക്കണം എന്നാണ് കേന്ദ്ര സര്‍ക്കാര്‍ കണ്ണൂര്‍ ജില്ലാ കളക്ടര്‍ക്ക് നല്കിയ നിര്‍ദ്ദേശം. എ.കെ.ജിയുടെ ജന്മനാട് കണ്ണൂര്‍ ജില്ലയിലെ പെരളശ്ശേരിയായതാണ് കാരണം.ആ തറവാട് ഭാഗം പിരിഞ്ഞവര്‍ പുതുക്കിപ്പണിതിട്ട് കാലമേറെയായി.
എ.കെ.ജി-സുശീല ഗോപാലന് ദമ്പതികളുടെ ഏക മകളും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം പി.കരുണാകരന്റെ ഭാര്യയുമായ ലൈലക്ക് കേന്ദ്ര സര്‍ക്കാറിന്റെ ആദരവ് കൈമാറുന്ന ചടങ്ങ് കാസര്‍കോട് ജില്ല കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദിനെ അറിയിക്കുക പോലും ചെയ്യാതെ പരിവാരവുമായി പള്ളിക്കരയിലേക്ക് വരുകയായിരുന്നു കളക്ടര്‍ എസ്.ചന്ദ്രശേഖര്‍.എന്നാല്‍ സി.പി.എം ഘടകങ്ങളിലൂടെ സംഭവം വളരെ വേഗം പ്രചരിച്ചു.ഉപഹാരം സമര്‍പ്പിച്ച് പെട്ടെന്ന് മടങ്ങാമെന്ന് കരുതിയ കണ്ണൂര്‍ ജില്ലാ ഭരണകൂട കണക്കുകൂട്ടല്‍ തെറ്റിച്ച് അമരാവതിയിലേക്ക് ജനപ്രതിനിധികള്‍ ഉള്‍പ്പെടെ ഒഴുകിയെത്തി.
ലൈലയെ കൂടാതെ പി.കരുണാകരന്, മകള്‍ ദിയ, മകളുടെ ഭര്‍ത്താവ് മര്‍സിദ് ശുഹൈല്‍, പേരക്കുട്ടികളായ റുഹാരിയ, നിഹാരിക എന്നിവരും ആദരവ് ഏറ്റുവാങ്ങി.എം.രാജഗോപാലന്‍ എം എല്‍ എ അദ്ധ്യക്ഷത വഹിച്ചു.
അഡ്വ. സി എച്ച് കുഞ്ഞമ്പു എം എല്‍ എ മുന്‍ എം എല്‍ എ കെ.പി സതീഷ് ചന്ദ്രന്,ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി. ബേബി ബാലകൃഷ്ണന് ,
മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം.വി ബാലകൃഷ്ണന്,
നീലേശ്വരം നഗരസഭ ചെയര്‍പേഴ്സണ്‍ ടി വി ശാന്ത, വൈസ് ചെയര്മാന് പി പി മുഹമ്മദ് റാഫി,കൗണ്‍സിലര്‍മാരായ സുഭാഷ്,കുഞ്ഞിരാമന്,
നീലേശ്വരം നഗരസഭ മുന്‍ ചെയര്മാന് പ്രൊഫ.കെ.പി.ജയരാജന് ,മടിക്കൈ പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് എം.രാജന് ഹൊസ്ദുര്‍ഗ് തഹസില്‍ദാര്‍ എന്‍. മണിരാജ് എന്നിവര്‍ സംസാരിച്ചു.
കണ്ണൂര്‍ ജില്ലാ കളക്ടര്‍ക്കൊപ്പം എ ഡി എം കെ.കെ.ദിവാകരന്, സീനിയര്‍ ഫിനാന്‍സ് ഓഫീസര്‍ കെ.സതീശന് , ജില്ലാ ലോ ഓഫീസര്‍ എന്‍ വി സന്തോഷ്, ഹുസൂര്‍ ശിരസ്തദാര്‍ പി. . പ്രേമരാജ് , ജില്ലാസര്വ്വേ സൂപ്രണ്ട്
രാജീവന് പട്ടത്താരി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരും എത്തിയിരുന്നു.