മംഗളൂരു: ഭട്കല്‍ മുട്ടള്ളിയില്‍ കുന്നിന്‍ ചെരുവില്‍ മണ്ണിടിഞ്ഞ് കുടുംബത്തിലെ നാലുപേര്‍ മരിച്ച വീട്ടില്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ എത്തി സര്‍ക്കാര്‍ സഹായ ചെക്ക് കൈമാറി.
ലക്ഷ്മിനാരായണ നായ്ക് (48),മകള്‍ ലക്ഷ്മി നായ്ക് (30),മകന്‍ അനന്ത നാരായണ നായ്ക് (28),ബന്ധു പ്രവീണ്‍ ബാലകൃഷ്ണനായ്ക്(20) എന്നിവരാണ് കഴിഞ്ഞ ദിവസം മരിച്ചത്.
പകരം വീട് നിര്‍മ്മിച്ചുനല്‍കാന്‍ നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി.ഈ കുടുംബത്തിലെ വിദ്യാര്‍ത്ഥികളുടെ പഠന, ഹോസ്റ്റല്‍ ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കും.