കോഴിക്കോട്: ബ്രാന്ിംഗില് രാജ്യത്തെ ആദ്യ ഡോക്ടറേറ്റ് മലയാളിക്ക്. ജില്ലയിലെ മുക്കത്തിനടുത്ത നോര്‍ത്ത് കാരശ്ശേരി സ്വദേശി റിയാസ് കുങ്കഞ്ചേരിക്കാണീ അപൂര്‍വ നേട്ടം. ട്രിച്ചിയിലെ സ്റ്റേറ്റ് ഗവണ്മെന്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും വാണിജ്യ ശാസ്ത്രത്തില്‍ എം.ഫിലും തുടര്‍ന്ന് പി.എച്ച്.ഡിയും കരസ്ഥമാക്കി സംസ്ഥാനതല അപ്കമിംഗ് ബ്രാന്‍ഡിംഗ് എക്സ്പോര്‍ട്ട് അവാര്‍ഡ് നേടിയ റിയാസ്, എംപ്ലോയീസ് ഫെഡറേഷന് ഓഫ് കമ്പ്യൂട്ടര്‍ ആര്‍ട്ടിസ്റ്റ്സ് കോഴിക്കോട് ജില്ലാ സെക്രട്ടറി കൂടിയാണ്.
് മുക്കം എം.എ.എം.ഒ. കോളേജില്‍ നിന്ന് പ്രീ ഡിഗ്രിയും ബിരുദാനന്ദര ബിരുദവും കേരള യൂനിവേഴ്സിറ്റിയില്‍ നിന്നും ബി.എഡും. ട്രിച്ചിയിലുള്ള ഭാരതിദാസന്‍ യൂനിവേഴ്സിറ്റിയില്‍ നിന്നും വാണിജ്യ ശാസ്ത്രത്തില്‍ എം.ഫിലും പൂര്‍ത്തിയാക്കി. കോഴിക്കോട് എന്‍.ഐ.ടിയില്‍ നിന്നും വെബ് ഡെവലപ്മെന്റ് പ്രോഗ്രാമും, എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്പ്മെന്റ് പ്രോഗ്രാമും ഫാക്വല്‍റ്റി ഡെവലപ്പ്മെന്റ് പ്രോഗ്രാമും പൂര്ത്തീകരിച്ചുണ്ട്. നോര്‍ത്ത് കാരശ്ശേരിയിലെ പരേതനായ കുങ്കഞ്ചേരി അബ്ദുറഹിമാന്റെയും ഉണ്ണിപ്പാത്തുമ്മയുടെയും മകനാണ്. ഭാര്യ: സഫ പി.പി. മക്കള്‍ ഫില്‍സ ഫാത്തിമ, ഇസ്ഹാന് മുഹമ്മദ്.
ഗവേഷണ ഫലം പുസ്തക രൂപത്തിലാക്കും. കാരശ്ശേരി സഹകരണ ബാങ്കില്‍ സ്ഥിരം ജീവനക്കാരനാണ് ഡോ. റിയാസ് കുങ്കഞ്ചേരി.