Thursday, June 19, 2025

ബൈപ്പാസില്‍ അപകടം വരുത്തിയ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു

Must Read

കോഴിക്കോട്: തൊണ്ടയാട് ബൈപ്പാസില്‍ അപകടമുണ്ടാക്കിയ കാട്ടുപന്നിയെ വനപാലകരുടെ നേതൃത്വത്തില്‍ വെടിവെച്ചുകൊന്നു. കാട്ടുപന്നി കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ എതിരേ വന്ന
വാനുമായി കൂട്ടിയിടിച്ച് യാത്രക്കാരന്‍ മരിച്ചിരുന്നു. വ്യാഴാഴ്ചയായിരുന്നു അപകടം. വെള്ളിയാഴ്ച്ച രാവിലെ പത്ത് മണിയോടെയാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ തോക്ക് ലൈസന്‍സ് ഉള്ള ആളെത്തി പന്നിയെ വെടിവെച്ചത്.
മുക്കം സ്വദേശിയായ സി.എം ബാലന്‍ ആണ് പന്നിയെ വെടിവെച്ചത്. പന്നിക്ക് ഏകദേശം ഒരു ക്വിന്റലില്‍ അധികം തൂക്കമുണ്ട്. ബൈപ്പാസില്‍
മാലിന്യങ്ങള്‍ തള്ളുന്നത് കൊണ്ടാണ് പന്നി ഇവിടെ
എത്തിയതെന്ന് ബാലന്‍ അഭിപ്രായപ്പെട്ടു. ചേളന്നൂര്‍ ഇരുവള്ളൂര്‍ ചിറ്റടിമുക്ക് ചിറ്റടിപുറായില്‍ സിദ്ധീഖ്(38) ആണ് അപകടത്തില്‍ മരിച്ചത്. കക്കോടി കിഴക്കുംമുറി മനവീട്ടില്‍ താഴം ദൃശ്യംപ്രമോദ്(21), വാഹനം ഓടിച്ച ഇരുവള്ളൂര്‍ അരയംകുളങ്ങരമീത്തല്‍ സന്നാഫ്(40), കക്കോടി മോരിക്കര സ്വദേശി അനൂപ്(22) എന്നിവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് തൊണ്ടയാട് ബൈപ്പാസില്‍ കാട്ടുപന്നി റോഡിന് കുറുകെ ഓടിയത് കാരണം അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തില്‍ വാന്‍ പൂര്‍ണമായി തകര്‍ന്നു. സോളാര്‍ പാനല്‍ വെല്‍ഡിങ് ജോലിയുമായി ബന്ധപ്പെട്ട് തൃശൂരേക്ക് പോവുകയായിരുന്നു സിദ്ധീഖും കൂട്ടരും. സിദ്ധീഖ് വാനിന്റെ മുന്‍സീറ്റില്‍ ആയിരുന്നു. മറ്റുള്ളവര്‍ പിന്‍സീറ്റില്‍ ഉറങ്ങുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സിദ്ധീഖിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരിക്കേറ്റ സന്നാഫ് തീവ്ര പരിചരണ വിഭാഗത്തിലാണ്. 

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img