Thursday, June 19, 2025

ബൈജൂസിലെ നിര്‍ബന്ധിത രാജി: പരാതിയുമായി ജീവനക്കാര്‍

Must Read

തിരുവനന്തപുരം: ടെക്‌നോപാര്‍ക്കിലെ പ്രമുഖ എഡ്യുടെക് സ്ഥാപനമായ ബൈജൂസിനെതിരേ ജീവനക്കാര്‍ മന്ത്രി വി.ശിവന്‍കുട്ടിക്ക് പരാതി നല്‍കി.കമ്പനി തൊഴിലാളികളില്‍ നിന്ന് നിര്‍ബന്ധിത രാജി ആവശ്യപ്പെടുന്നതടക്കം നിരവധി കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ടുള്ള പരാതിയാണ് ജീവനക്കാര്‍ മന്ത്രിക്ക് സമര്‍പ്പിച്ചത്.

കമ്പനി ആവശ്യപ്പെടുന്ന നിര്‍ബന്ധിത രാജി 170ഓളം ജീവനക്കാരെ ബാധിക്കുമെന്നും തൊഴില്‍ നഷ്ടമടക്കം നിരവധി പ്രശ്‌നങ്ങള്‍ തങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുകയാണെന്നും ജീവനക്കാര്‍ അറിയിച്ചു.സംഭവത്തില്‍ തൊഴില്‍ വകുപ്പ് വിശദമായ അന്വേഷണം നടത്തുമെന്നും വിഷയം ഗൗരവമായി എടുക്കുമെന്നും മന്ത്രി ജീവനക്കാരോട് വ്യക്തമാക്കി.

മുന്‍നിര എഡ്യുടെക് സ്റ്റാര്‍ട്ടപ്പായ ബൈജൂസ് കനത്ത നഷ്ടമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.2020-21സാമ്പത്തികവര്‍ഷം 4,588 കോടി രൂപയാണ് ബൈജൂസിന്റെ നഷ്ടം.വരുമാനം 2,,428 കോടി രൂപയും.2021-22 വര്‍ഷത്തെ കണക്കുകള്‍ കമ്പനി പുറത്തു വിട്ടിട്ടില്ല.2023 ഓടെ 2500 ജീവനക്കാരെ പിരിച്ചു വിടുമെന്ന സൂചന നേരത്തേ തന്നെ ബൈജൂസ് നല്‍കിയിരുന്നു.2023 മാര്‍ച്ചോടെ സ്ഥാപനത്തെ ലാഭത്തില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കൂട്ട പിരിച്ചുവിടല്‍ ന്ന നടപടി കമ്പനി സ്വീകരിക്കുന്നത്.അങ്ങനെയെങ്കില്‍ അടുത്ത ആറു മാസത്തിനുള്ളില്‍ ബൈജൂസിലെ 5% ജീവനക്കാര്‍ക്ക് ജോലി നഷ്ടപ്പെടും എന്ന് തന്നെയാണ് സൂചന.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img