
മംഗളൂരു: ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് റോഡില്‍ തെറിച്ചുവീണ യുവാവ് ലോറി കയറി ചതഞ്ഞരഞ്ഞ് മരിച്ചു.ചര്‍മാഡി മെഗിനപേട്ടയിലെ ഇസ്മാഈലിന്റെ മകന് നസീര്‍ (25) ആണ് ബെല്‍ത്തങ്ങാടി ചര്മാഡിയില് ചൊവ്വാഴ്ച രാത്രിയുണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ടത്.
ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴിയാണ് അപകടം.നസീറിന്റെ ബൈക്കുമായി കൂട്ടിയിടിച്ച ബൈക്ക് ഓടിച്ച യുവാവ് പരുക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.