കോഴിക്കോട് :മലബാര്‍ ജലോത്സവത്തിന്റെ ഭാഗമായി ചാലിയാറില്‍ സംഘടിപ്പിച്ച ബേപ്പൂര്‍ ജലോത്സവത്തിനിടെ വള്ളം മറിഞ്ഞു.ലൂസേഴ്സ് ഫൈനല്‍ മത്സരം അവസാനിച്ച ഉടനെ ഫറോക്ക് പഴയ പാലത്തിന് സമീപം വെച്ചാണ് അപകടം നടന്നത്.എ.കെ.ജി മയ്യിച്ച എന്ന വള്ളമാണ് മറിഞ്ഞത്.തുഴക്കാരനടക്കം 25 പേര് വള്ളത്തിലുണ്ടായിരുന്നെങ്കിലും ആളപായം ഉണ്ടായില്ല.
കോസ്റ്റ് ഗാര്‍ഡിന്റേയും മത്സ്യത്തൊഴിലാളികളുടേയും സഹായത്തോടെ അപകടത്തില്‍പ്പെട്ട എല്ലാവരേയും രക്ഷപ്പെടുത്തി.