Thursday, June 19, 2025

ബേപ്പൂരില്‍ കപ്പല്‍ചാല്‍ ആഴംകൂട്ടാന്‍ പദ്ധതി

Must Read

കോഴിക്കോട്: ബേപ്പൂര്‍ തുറമുഖത്ത് കപ്പല്‍ചാല്‍ ആഴം കൂട്ടാന്‍ 11.8 കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതിയായി. മറൈന്‍ ഹൈഡ്രോഗ്രഫിക് വിഭാഗം നടത്തിയ പരിശോധന പ്രകാരം കപ്പല്‍ചാല്‍ ഏറ്റവും കുറഞ്ഞത് 5.5 മീറ്റര്‍ ആഴം കൂട്ടേണ്ടതുണ്ട്. ഇതിനായി ഡ്രഡ്ജിങ് നടത്തും. തുറമുഖത്തിന്റെ പഴയ വാര്‍ഫ് മുതല്‍ അഴിമുഖം വരെ 2.5 കിലോമീറ്റര്‍ ദൂരം 100 മീറ്റര്‍ വീതിയിലാണ് ആഴം കൂട്ടുക. ഇതോടൊപ്പം ഇരു വാര്‍ഫുകളിലും നദിയിലേക്ക് 150 മീറ്റര്‍ അകലത്തിലും ഡ്രഡ്ജിങ് നടത്തും.

സംസ്ഥാന ബജറ്റില്‍ തുറമുഖവികസനത്തിനായി 15 കോടി അനുവദിച്ചിരുന്നു. അതില്‍ നിന്നാണ് 11.8 കോടി പദ്ധതിക്കായി നീക്കിവെക്കുന്നത്. 160 മീറ്റര്‍ നീളമുള്ള പുതിയ വാര്‍ഫും 150 മീറ്റര്‍ നീളമുള്ള പഴയ വാര്‍ഫും വേലിയിറക്കത്തില്‍ കപ്പലുകള്‍ അടുപ്പിക്കാന്‍ സാധിക്കുന്നവിധം ആഴം കൂട്ടുകയാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. വലിയ കപ്പലുകള്‍ അടുപ്പിക്കാന്‍ സാധിക്കുന്ന വിധം കപ്പല്‍ചാല്‍ 7 മീറ്റര്‍ ആക്കുന്ന കാര്യം പരിഗണനയിലാണ്. കേന്ദ്രത്തിന്റെ പദ്ധതിയായ സാഗര്‍മാലയില്‍ ഇത് സമര്‍പ്പിച്ചിട്ടുണ്ട്. കേന്ദ്ര ഫണ്ട് ലഭിച്ചാല്‍ കപ്പല്‍ചാല്‍ ആഴം കൂട്ടല്‍ നടപ്പാക്കും. ഇത് തുറമുഖത്തിന്റെ സമഗ്രവികസനത്തിന് സഹായിക്കും എന്നാണ് കരുതുന്നത്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img