Thursday, June 19, 2025

ബെഹ്്താ ഹുവാ പാനി പ്രകാശനം ചെയ്തു

Must Read

കോഴിക്കോട്: യുവ സഞ്ചാര സാഹിത്യകാരന്‍ ആസിഫ് അലി രചിച്ച ബെഹ്താ ഹുവാ പാനി പ്രമുഖ നടന്‍ മാമുക്കോയ പ്രകാശനം ചെയ്തു. പ്രമുഖ തിരക്കഥാകൃത്ത് ദിദി ദാമോധരന്‍ ആദ്യ കോപ്പി സ്വീകരിച്ചു. സമീപകാലത്ത് താന്‍ വായിച്ച ഏറ്റവും നല്ല യാത്രാവിവരണമാണ് ബെഹ്താ ഹുവാ പാനിയെന്ന് മാമുക്കോയ പറഞ്ഞു. രചനയുടെ ലാളിത്യത്ത്വത്തില്‍ അതിവേഗം വായിച്ച് തീര്‍ക്കാനായി. ഒരു പക്ഷേ കശ്മീരിനെ ഏറ്റവുമധികം ദിവസം അടുത്ത്കണ്ട മലയാളി താനായിരിക്കുമെന്നും ജോഷി സംവിധാനം ചെയ്ത ‘നായര്‍സാബ്’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്തെ ഓര്‍ത്തെടുത്ത് മാമുക്ക പറഞ്ഞു. കശ്മിരായിരുന്നു ചിത്രത്തിന്റെ ലൊക്കേഷന്‍. 18 ദിവസം കശ്മീരിലായിരുന്നു. എനിക്ക് ഷൂട്ട് രണ്ട് ദിവസം മാത്രം. ബാക്കി ദിവസങ്ങളില്‍ രാവിലെ ഹോട്ടലില്‍ നിന്നിറങ്ങും. കാല്‍നടയായി കറങ്ങും. വഴി തെറ്റിയില്‍ താമസിക്കുന്ന ഹോട്ടലിന്റെ കാര്‍ഡ് കാണിച്ച് കുതിരവണ്ടിയിലോ,സൈക്കിള്‍ റിക്ഷയിലോ ഹോട്ടലിലെത്തും. വണ്ടിക്കാര്‍ക്ക് ഒരു രൂപയോ, രണ്ട് രുപയോ നല്‍കിയാല്‍ മതിയാവും-മാമുക്കോയ പറഞ്ഞു. പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ കമാല്‍ വരദൂര്‍ അധ്യക്ഷനായിരുന്നു. കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ അഡ്വ.സി.എം ജംഷീര്‍, ജെ.ഡി.ടി ഫിസിയോ തെറാപ്പി കോളജ് പ്രിന്‍സിപ്പാള്‍ ഡോ. പി .സജീവന്‍,ബിലാല്‍ ശിബിലി,പി.നജ്മുദിന്‍,പി.ഖുദ്‌റത്ത്,പി.പി. ആസിഫ്,വി.അമീര്‍,കെ.ആഫിഫ് , ജമിലാ അലി സംസാരിച്ചു. സാജിതാ കമാല്‍ സ്വാഗതം പറഞ്ഞു. ഗ്രന്ഥകാരന്‍ ആസിഫ് അലി നന്ദി പ്രകാശിപ്പിച്ചു

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img