കോഴിക്കോട് : ബീച്ച് കേന്ദ്രീകരിച്ച് ലഹരിവസ്തുക്കള്‍ വില്പന നടത്തുന്ന സംഘത്തിലെ മുഖ്യകണ്ണി പിടിയില്‍. കൊളത്തറ കണ്ണാട്ടിക്കുളം മജീദ് എന്ന ഇമ്പാല മജീദ്(55) ആണ് അസിസ്റ്റന്റ് കമ്മീഷണര്‍ പ്രകാശന് പടന്നയിലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന്റെ പിടിയിലായത്. വില്‍പ്പനയ്ക്കായി സൂക്ഷിച്ച 580 ഗ്രാം കഞ്ചാവ് പ്രതിയില്‍ നിന്നും കണ്ടെടുത്തതായി അന്വേഷണസംഘം പറഞ്ഞു.
കോഴിക്കോട് തളി ഭാഗത്ത് നിന്നും മുന്നൂറ് ഗ്രാം കഞ്ചാവുമായി മാര്‍ച്ച് മാസം കസബ പോലീസ് സ്റ്റേഷനിലും നൂറ്റി അറുപത് ഗ്രാം കഞ്ചാവുമായി കഴിഞ്ഞ മാസം ടൗണ്‍ പോലീസ് സ്റ്റേഷനിലും മജീദിനെ പിടികൂടിയിരുന്നു. ഒരുകിലോഗ്രാമിനു താഴെയുള്ള അളവില്‍ കഞ്ചാവുമായി വില്‍പനയ്ക്കിറങ്ങുകയാണ് പതിവ്.
ഡന്‍സാഫ് അംഗങ്ങളായ കെ.അഖിലേഷ്, അര്ജുന് അജിത്ത് ക്രൈം സ്ക്വാഡ് അംഗങ്ങളായ എ.പ്രശാന്ത്കുമാര്‍, ഷാഫി പറമ്പത്ത്, ടൗണ്‍ എസ്ഐ എ. മുഹമ്മദ് സിയാദ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സജേഷ്, അഷ്റഫ് എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.