Friday, June 20, 2025

ബീച്ച് ആശുപത്രിയില്‍ പുതിയ ആംബുലന്‍സ് എത്തി

Must Read

കോഴിക്കോട്: ഏറെ വിവാദങ്ങള്‍ക്കും തടസ്സങ്ങള്‍ക്കും ശേഷം ബീച്ച് ജനറല്‍ ആശുപത്രിയില്‍ പുതിയ ആംബുലന്‍സ് എത്തി. എം.കെ രാഘവന്‍ എം.പിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ആംബലന്‍സ് ഇന്നലെ അദ്ദേഹം ഫ്ളാഗ് ഓഫ് ചെയ്തു. സൂപ്രണ്ട് ഡോ. കെ.എം സച്ചിന്‍ബാബു അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ കെ. റംലത്ത്, ആശുപത്രി വികസനസമിതി അംഗങ്ങളായ അബ്ദുല്‍റസാക്ക്, ശുഭലാല്‍ പാടക്കല്‍, എം.എ റഹ്്മാന്‍, പി.ടി ആസാദ്, പി. മമ്മത്കോയ, ആര്‍.എം.ഒ ഡോ. സി.ബി ശ്രീജിത്ത്, ലേ സെക്രട്ടറി എ.വി അഗസ്റ്റിന്‍ എന്നിവര്‍ പ്രസംഗിച്ചു.

ആംബുലന്‍സിനായി 2021ല്‍ 36 ലക്ഷം രൂപ അനുവദിച്ചിരുന്നുവെങ്കിലും നടപടിക്രമങ്ങള്‍ നീണ്ടുപോവുകയായിരുന്നു. രണ്ട് ആംബുലന്‍സുകള്‍ ഉണ്ടെങ്കിലും കേടായി കിടക്കുകയായിരുന്നു. ഓഗസ്റ്റ് 29ന് രോഗിയുമായി മെഡിക്കല്‍ കോളജില്‍ പോയ ആംബുലന്‍സിന്റെ വാതില്‍ തുറക്കാന്‍ കഴിയാത്തതിനാല്‍ രോഗി മരിക്കാനിടയായി. ഫണ്ട് അനുവദിച്ചിട്ടും ആംബുലന്‍സ് എത്താന്‍ വൈകിയതിന്റെ പേരില്‍ യൂത്ത്ലീഗ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ കക്ഷികള്‍ ആശുപത്രിക്ക് മുന്നില്‍ സമരം നടത്തിയിരുന്നു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img