Saturday, June 21, 2025

ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിടരുതെന്ന് പ്രതിപക്ഷ നേതാവ്

Must Read

ആലപ്പുഴ: ലോകായുക്ത ബില്ലിലും സര്‍വകലാശാല ഭേദഗതി ബില്ലിലും ഒപ്പുവയ്ക്കില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞതിനെ സ്വാഗതം ചെയ്ത് പ്രതിപക്ഷം. പ്രതിപക്ഷം നേരത്തെ ആവശ്യപ്പെട്ടിരുന്നതാണിത്. സര്‍ക്കാരിന്റെ ഇഷ്ടക്കാരെ വി.സിമാരാക്കി ഇഷ്ടക്കാരുടെ പിന്‍വാതില്‍ നിയമനത്തിലാണ് സര്‍വകലാശാലയുടെ സ്വയം ഭരണാധികാരം ഇല്ലാതാക്കുന്നത്. സര്‍വകലാശാലകളെ സര്‍ക്കാരിന്റെ ഡിപ്പാര്‍ട്ട്‌മെനറ്് ആക്കി മാറ്റുകയാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.

ഇഷ്ടക്കാരനായ വി.സിയെ നിയമിക്കാന്‍ മുഖ്യമന്ത്രി ഗവര്‍ണറെ വഴിവിട്ട് സ്വാധീനം ചെലുത്തിയന്ന പ്രതിപക്ഷത്തിന്റെ ആരോപണം ശരിവയ്ക്കുന്നതാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പത്രസമ്മേളനമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇഷ്ടക്കാരനെ നിയമിക്കാന്‍ ഇവര്‍ ഒത്തുചേര്‍ന്നു. സെര്‍ച്ച് കമ്മിറ്റി വരെ ഇവര്‍ പിരിച്ചുവിട്ടു. നിലവിലെനിയമപ്രകാരം അപേക്ഷിക്കാന്‍ പോലും യോഗ്യതയില്ലാത്ത ഗോപിനാഥന്‍ രവീന്ദ്രനെ പുനര്‍നിയമിച്ചു.

വഴിവിട്ട് നിയമനം നടത്തിയത് തെറ്റാണെന്ന് ഗവര്‍ണര്‍ തന്നെ സമ്മതിച്ചു. അന്ന് അക്കാര്യം ചൂണ്ടിക്കാട്ടിയ പ്രതിപക്ഷവുമായി ഗവര്‍ണര്‍ കലഹിച്ചു. നിയമവിരുദ്ധമായി പ്രവര്‍ത്തിച്ച മുഖ്യമന്ത്രിയെ പുറത്താക്കുന്നതിന് പകരം അവര്‍ തമ്മില്‍ ഒത്തുതീര്‍പ്പിലായി. ഇവര്‍ തമ്മിലുള്ള തര്‍ക്കത്തില്‍ പ്രതിപക്ഷം ഇടപെടില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. കാരണം ഇവര്‍ തമ്മില്‍ ഏതുനിമിഷവും സന്ധിയിലാകാന്‍ ഒടുപാട് സാധ്യതകള്‍ ഇവിടെയുണ്ട്.ആര്‍.എസ്.എസിനു വേണ്ടി സര്‍ക്കാരിനെ ആക്ഷേപിക്കുന്നുവെന്ന് സര്‍ക്കാര്‍ ഇപ്പോള്‍ പറയുന്നു. അന്ന് ആ പ്രശ്‌നമുണ്ടായിരുന്നില്ല. 2019ലെ ചരിത്ര കോണ്‍ഗ്രസിലെ പ്രതിഷേധത്തെ കുറിച്ച് ഗവര്‍ണര്‍ നടത്തിയ ആരോപണത്തിന് മറുപടി പറയേണ്ടത് മുഖ്യമന്ത്രിയാണെന്നും വി ഡി സതീശന്‍ പറഞ്ഞു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img