Thursday, June 19, 2025

ബില്‍ക്കിസ് ബാനു കേസ്: പ്രതികളെ വിട്ടയച്ചതിനെതിരെ ഹരജി

Must Read

ന്യൂഡല്‍ഹി: ഗുജറാത്ത് കലാപത്തിനിടെ തനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ 11 പ്രതികളെയും വിട്ടയച്ച സംസ്ഥാന സര്‍ക്കാരിന്റെ നടപടിക്കെതിരെ ബില്‍ക്കിസ് ബാനു സുപ്രീം കോടതിയില്‍ ഹരജി സമര്‍പ്പിച്ചു.

കൂട്ടപീഡനക്കേസിലെ പ്രതികളെ മോചിപ്പിക്കാനുള്ള ഉത്തരവ് ഓഗസ്റ്റ് 15നാണ് ഗുജറാത്ത് സര്‍ക്കാര്‍ പുറപ്പെടുവിച്ചത്. ഈ ഉത്തരവ് മരവിപ്പിക്കണമെന്നും ശിക്ഷായിളവ് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടാണ് ബാനു ഹരജി സമര്‍പ്പിച്ചത്.

ബാനു നല്‍കിയ ഹര്‍ജി ഉടന്‍ പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അറിയിച്ചു. സമാന ആവശ്യം ഉന്നയിച്ച് നിരവധി ഹരജികള്‍ സുപ്രീം കോടതിയില്‍ സാമൂഹ്യപ്രവര്‍ത്തകര്‍ നേരത്തെ സമര്‍പ്പിച്ചിരുന്നു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img