കോഴിക്കോട് :പറമ്പിന്റെ മുകള്‍ – കൂനഞ്ചേരിമുക്ക് റോഡ്, കനാല്‍ റോഡ് എന്നിവ അഡ്വ.കെ.എം സച്ചിന്‍ദേവ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് 2021-22 ജനകീയാസൂത്രണ പദ്ധതി വര്‍ഷത്തിലെ ഫണ്ടായ 77 ലക്ഷം രൂപ വിനിയോഗിച്ചാണ് രണ്ട് റോഡുകളുടെയും നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. ജില്ലാപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ.വി റീന അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ അനിത, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട്, ബ്ലോക്ക് പഞ്ചായത്ത് അംഗം രാജീവന്‍ സി.കെ, ഗ്രാമപഞ്ചായത്ത് അംഗം സജിന.കെ, വാര്‍ഡ് കണ്‍വീനര്‍ അഹമ്മദ് മാസ്റ്റര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാപഞ്ചായത്ത് അംഗം പി.പി പ്രേമ സ്വാഗതവും റോഡ് കമ്മിറ്റി കണ്‍വീനര്‍ എം.എം രാജന്‍ നന്ദിയും പറഞ്ഞു.