കേരളത്തിന് അഭിമാനം
സൗദി: സൗദിയിലെ പ്രഥമ ദേശീയ ഗെയിംസില്‍
ബാഡ്മിന്റണ്‍ (സിംഗിള്‍സ്) മത്സരത്തില്‍ കൊടുവള്ളിക്കാരി ഖദീജ നിസക്ക് അപൂര്‍വനേട്ടം. മത്സരത്തില്‍ സ്വര്‍ണം നേടിയാണ് ഖദീജ നിസ കേരളത്തിനും ഇന്ത്യക്ക് തന്നെയും അഭിമാനമായത്. 10 ലക്ഷം റിയാല്‍ (രണ്ട് കോടി 20 ലക്ഷത്തോളം രൂപ) ആണ് സമ്മാനം. റിയാദില്‍ പ്രവാസിയായ കോഴിക്കോട് കൊടുവളളി സ്വദേശി ലത്തീഫിന്റെ മകളാണ് ഈ മിടുക്കി.
സൗദി അറേബ്യയില്‍ ആദ്യമായി സംഘടിപ്പിക്കുന്ന ദേശീയ ഗെയിംസിന് കഴിഞ്ഞ വ്യാഴാഴ്ചയാണ് റിയാദില്‍ തുടക്കമായത്.
അനുഗ്രഹീത പാരമ്പര്യ കുടുംബമായ കൂടത്തിങ്ങല്‍ തറവാടിന് അഭിമാന നിമിഷം സമ്മാനിച്ച് ഖദീജ നിസ. സൗദി അറേബ്യയില്‍ അപൂര്‍വ്വ ചരിത്രം സൃഷ്ടിച്ചുകൊണ്ടാണ് ഈ കൊച്ചു മിടുക്കി താരമായത്. കൂടത്തിങ്കല്‍ കുടുംബത്തില്‍ നിന്ന് നിരവധി കുട്ടികള്‍ കലാസാംസ്‌കാരിക സാമൂഹിക രംഗത്ത് തിളങ്ങി നില്‍ക്കുന്നുണ്ട്.