മുക്കം:ബാങ്കുകളില്‍ മുക്കുപണ്ടം പണയംവച്ച് ലക്ഷങ്ങള്‍ തട്ടിയ കേസിലെ പ്രതി കൊടിയത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു പൊലുകുന്നത്ത് പൊലീസ് പിടിയില്‍. ബെംഗളൂരുവില്‍ വച്ചാണ് ഇയാള്‍ പിടിയിലായത്. കൊടിയത്തൂര്‍ ഗ്രാമീണ ബാങ്ക് ശാഖയില്‍നിന്ന് 3.5 ലക്ഷത്തോളം രൂപ മുക്കുപണ്ടം പണയംവച്ച് തട്ടിയെന്നായിരുന്നു പരാതി. ഇതോടെ വിവിധ ബാങ്കുകളില്‍നിന്ന് തട്ടിപ്പു നടത്തിയ കേസിലെ 4 പ്രതികളും പിടിയിലായി.<യൃ>ദലിത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി മാട്ടുമുറി സ്വദേശി വിഷ്ണു കയ്യൂണമ്മല്‍, മാട്ടുമുറി സ്വദേശി സന്തോഷ് കുമാര്‍, സന്തോഷ് കുമാറിന്റെ ഭാര്യ ഷൈനി എന്നിവരെ നേരത്തേ പിടികൂടിയിരുന്നു. ഷൈനിക്ക് കോടതി ജാമ്യം അനുവദിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ ബാബു പൊലുകുന്നത്ത് പിടികൊടുക്കാതെ ഒളിവിലായിരുന്നു. മുക്കത്തുനിന്ന് ഇന്‍സ്പെക്ടര്‍ കെ.പ്രജീഷിന്റെ നേതൃത്വത്തിലുള്ള സംഘം ബെംഗളൂരുവിലെത്തിയാണ് പിടികൂടിയത്.<യൃ>വിഷ്ണു കയ്യൂണമ്മലും സന്തോഷ് കുമാറും ജില്ലാ പ്രാഥമിക കാര്‍ഷിക വികസന ബാങ്കില്‍നിന്നും സമാനമായ തട്ടിപ്പ് നടത്തിയിരുന്നു. പെരുമണ്ണയിലെ സഹകരണ സ്ഥാപനത്തില്‍ തട്ടിപ്പു നടത്താനുള്ള ശ്രമത്തിനിടയിലാണ് പിടികൂടിയത്. ഇതോടെയാണ് മറ്റു ബാങ്കുകളിലെ തട്ടിപ്പ് അന്വേഷണത്തിലൂടെ പുറത്തു വന്നത്. ബാബു പൊലുകുന്നത്തിന്റെ രാജി ആവശ്യപ്പെട്ട് സിപിഎമ്മും ഡിവൈഎഫ്ഐയും സമരത്തിലായിരുന്നു. ഡിസിസി പ്രസിഡന്റ് കെ.പ്രവീണ്‍ കുമാര്‍ ബാബുവിന്റെ രാജി ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. ഇത് കോണ്‍ഗ്രസിനുള്ളിലും മുറുമുറുപ്പ് ഉയര്‍ന്നിരുന്നു. രണ്ടു ബാങ്കുകളില്‍ നിന്നായി നാല്‍വര്‍ സംഘം 32 ലക്ഷത്തോളം രൂപയാണ് തട്ടിച്ചത്.