Tuesday, June 24, 2025

ബഷീര്‍ സ്മാരകത്തിന് ശിലയിട്ടു ബേപ്പൂര്‍ ലിറ്റററി സര്‍ക്യൂട്ടിന്റെ പ്രധാന കേന്ദ്രമാകും: മന്ത്രി പി.എ മുഹമ്മദ് റിയാസ്

Must Read
ആകാശ മിഠായി ബഷീര്‍ സ്മാരക തറക്കല്ലിടല്‍ ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് നിര്‍വഹിക്കുന്നു.

കോഴിക്കോട്: വൈക്കം മുഹമ്മദ് ബഷീറിന്റെ സ്മാരകത്തിന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ശിലയിട്ടു. വിനോദസഞ്ചാരവകുപ്പ് പ്രഖ്യാപിച്ച ലിറ്റററി സര്‍ക്യൂട്ടിന്റെ പ്രധാനകേന്ദ്രം ബേപ്പൂര്‍ ആയിരിക്കുമെന്ന് മന്ത്രി പറഞ്ഞു. തിരൂര്‍, എം.ടിയുടെ ജന്മസ്ഥലമായ കൂടല്ലൂര്‍, തൃത്താല, ബേപ്പൂര്‍ ഉള്‍പ്പെടെയുള്ള സാംസ്‌കാരികകേന്ദ്രങ്ങള്‍ ബന്ധപ്പെടുത്തിയാണ് സര്‍ക്യൂട്ട് സ്ഥാപിക്കുന്നത്. മന്ത്രി പറഞ്ഞു. ബേപ്പൂര്‍-ചെറുവണ്ണൂര്‍ റോഡില്‍ പഴയ കമ്യൂണിറ്റി ഹാള്‍ പൊളിച്ചുമാറ്റിയാണ് ബഷീര്‍ സ്മാരകം പണിയുന്നത്. കോര്‍പറേഷന്‍ ഉടമസ്ഥതയിലുള്ള 82.69 സെന്റ് സ്ഥലവും ഇതിന് പുറമെയുള്ള 14 സെന്റും സ്മാരകത്തിനായി ഉപയോഗിക്കും.
മേയര്‍ ബീനാഫിലിപ്പ് അധ്യക്ഷയായിരുന്നു. വിനോദസഞ്ചാരവകുപ്പ് ഡയറക്ടര്‍ പി.ബി നൂഹ്, ഡെപ്യൂട്ടി മേയര്‍ സി.പി മുസാഫര്‍ അഹമ്മദ്, ടൗണ്‍പ്ലാനിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കൃഷ്ണകുമാരി, കൗണ്‍സിലര്‍ എം. ഗിരിജ, പുരുഷന്‍ കടലുണ്ടി, ആര്‍ക്കിടെക്ട് വിനോദ് സിറിയക്, കോര്‍പറേഷന്‍ സെക്രട്ടറി കെ.യു ബിനി എന്നിവര്‍ പ്രസംഗിച്ചു. ബഷീറിന്റെ മക്കളായ ഷാഹിന ബഷീര്‍, അനീസ് ബഷീര്‍ എന്നിവര്‍ സംബന്ധിച്ചു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img