തിരുവനന്തപുരം: അമേരിക്കന്‍ വനിതയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച കേസില്‍ വര്‍ക്കല ശിവഗിരി മഠത്തിലെ സ്വാമി ഗുരുപ്രസാദിനെതിരേ കോടതി കേസെടുത്തു.2019 ല്‍ അമേരിക്കന്‍ സന്ദര്‍ശന സമയത്ത് വീട്ടില്‍ അതിഥിയായി താമസിച്ചപ്പോള്‍ ഗുരുപ്രസാദ് മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചുവെന്ന വിദേശ വനിതയുടെ പരാതിയിലാണ് കേസെടുത്തത്.ഇയാള്‍ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചത് ശിവഗിരി മഠത്തില്‍ പരാതിപ്പെട്ടപ്പോള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി അപമാനിക്കാന്‍ ശ്രമിച്ചെന്നും അസഭ്യം പറയുകയും ചെയ്‌തെന്ന് പരാതിയില്‍ പറയുന്നു.സ്വാമി ഗുരുപ്രസാദിനെതിരേ പോലീസില്‍ പരാതിപ്പെട്ടപ്പോള്‍ കേസെടുത്തില്ലെന്നും വിദേശവനിതയുടെ പരാതിയില്‍ പറയുന്നു.
പരാതിക്കാരിയുടെ മൊഴിയും രേഖകളും പരിശോധിച്ച ശേഷം വര്‍ക്കല ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി സ്വാമി ഗുരുപ്രസാദിനെതിരേ മാനഭംഗശ്രമം,സ്ത്രീത്വത്തെ അപമാനിക്കല്‍,അസഭ്യം പറയല്‍,സാമൂഹ്യമാധ്യമങ്ങള്‍ വഴി അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തി കേസെടുക്കുകയായിരുന്നു.