Thursday, June 19, 2025

ഫോറം സെന്ററിന്റെ ലോഗോ പ്രകാശനം ദുബായില്‍ നടന്നു

Must Read
ഫോട്ടോ : ദുബായില്‍ നടന്ന ഫോറം സെന്ററിന്റെ ലോഗോ പ്രകാശന ചടങ്ങ്

ദുബായ് :ദുബായ് കേന്ദ്രമായുള്ള ഫോറം ഗ്രുപ്പിന്റെ കീഴില്‍ എടപ്പാളില്‍ ആരംഭിക്കുന്ന ഫോറം സെന്ററിന്റെ ലോഗോ പ്രകാശനം ദുബായില്‍ നടന്നു. കെഫ് ഹോള്‍ഡിങ്‌സ് ആസ്ഥാനത്ത് വെച്ച് നടന്ന ചടങ്ങില്‍ ചെയര്‍മാന്‍ ഫൈസല്‍ ഇ. കൊട്ടിക്കോളന്‍ ലോഗോ പ്രകാശനം നിര്‍വഹിച്ചു ,രാജ്യസഭാംഗം പി വി അബ്ദുല്‍ വഹാബ്, നജീബ് കാന്തപുരം എംഎല്‍എ ,റീജന്‍സി ഗ്രൂപ് ചെയര്‍മാന്‍ ഷംസുദ്ദീന്‍ ബിന്‍ മുഹിയുദ്ദീന്‍, മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ് ഇന്റര്‍നാഷനല്‍ ഓപറേഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദ്, സി പി കുഞ്ഞിമൂസ, എ കെ ഫൈസല്‍,വി കെ ശംസുദ്ധീന്‍, ഫോറം ഗ്രൂപ്പ് ചെയര്‍മാന്‍ വി പി ലത്തീഫ്, മാനേജിംഗ് ഡയറക്ടര്‍ സിദ്ധിഖ് ടി വി, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ തല്‍ഹത്ത് എടപ്പാള്‍,സിദ്ധിഖ് സി പി, മഹബൂബ് കെ എം, അബ്ദുല്‍ ബാസിത്ത്, മുഹമ്മദ് സിനാന്‍,അഡ്വ. ഷഹീന്‍,സംഗീത് തുടങ്ങിയവര്‍ സംബന്ധിച്ചു.

1,20,000 ചതുരശ്ര അടിയില്‍ മൂന്ന് നിലകളിലായി അത്യാധുനിക സൗകര്യങ്ങളോടെയാണ് സെന്റര്‍ എടപ്പാളില്‍ ഒരുങ്ങുന്നത്.പ്രമുഖ ഹൈപ്പര്‍ മാര്‍ക്കറ്റ്, വസ്ത്രാലയങ്ങള്‍,ഫുഡ് കോര്‍ട്ടുകള്‍,ഗെയിംസ് സെന്റര്‍, ഓപ്പണ്‍ പാര്‍ക്ക്, വിശാലമായ പാര്‍ക്കിംഗ് സൗകര്യം തുടങ്ങിയ സംവിധാനങ്ങളോടു കൂടിയാണ് ഫോറം സെന്റര്‍ ആരംഭിക്കുന്നത്. ഉദ്ഘാടനത്തിനായി അടുത്ത് തന്നെ സെന്റര്‍ പൂര്‍ണസജ്ജമാകുമെന്ന് ഗ്രുപ്പിന്റെ സാരഥികളായ ലത്തീഫ്, സിദ്ധിഖ്,തല്‍ഹത്ത് എന്നിവര്‍ ദുബായില്‍ അറിയിച്ചു.അനുദിനം വളര്‍ച്ചയിലേക്ക് കുതിക്കുന്ന എടപ്പാള്‍ നഗരത്തിന് വേറിട്ട അനുഭവമാണ് സെന്റര്‍ സമ്മാനിക്കുക.വിവിധ ഉപഭോക്താക്കള്‍ക്ക് എല്ലാം ഒരു കുടകീഴില്‍ ലഭ്യമാക്കി- സന്തോഷകരമായ ഷോപ്പിംഗാണ് ഫോറം സെന്റര്‍ വിഭാവനം ചെയ്യുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img