Thursday, June 19, 2025

ഫെസ്റ്റി വിസ്റ്റ 2021: റിയാദ് കെഎംസിസി ഇന്റർനാഷണൽ ബാഡ്മിന്റൺ ടൂർണമെന്റ് സമാപിച്ചു

Must Read

റിയാദ് : ഫെസ്റ്റി വിസ്റ്റ -2021 ന്റെ ഭാഗമായി റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ഇ. അഹമ്മദ് സ്‌മാരക ഇന്റർനാഷണൽ ബാഡ്മിന്റൺ ടൂർണ്ണമെന്റ് റിയാദിലെ കായിക പ്രേമികൾക്ക് നവ്യാനുഭവമായി. രണ്ട് ദിവസങ്ങളിലായി നടന്ന ടൂർണമെന്റിൽ അഞ്ഞൂറോളം മത്സരാർത്ഥികൾ മാറ്റുരച്ചു. വിജയികൾക്ക് ട്രോഫിയും ക്യാഷ് പ്രൈസും നൽകി.  റിയാദ് എക്സിറ്റ് പതിനെട്ടിലെ ഗ്രീൻ ക്ലബ് റിക്രിയേഷൻ കോർട്ടിൽ വ്യാഴാഴ്ച വൈകീട്ട് അഞ്ചു മണിക്കാരംഭിച്ച ടൂർണ്ണമെന്റ് ശനിയാഴ്ച പുലരുവോളം നീണ്ടു. ഇന്ത്യ, സൗദി, ഫിലിപ്പൈൻസ്, മലേഷ്യ, ഇന്തോനേഷ്യ, പാക്കിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാൾ തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള  കളിക്കാർ ടൂർണമെന്റിൽ മാറ്റുരക്കാനെത്തിയിരുന്നു. സിൻമാർ, ഐബിസി, ന്യൂ മിഡ്‌ഡിൽ ഈസ്റ്റ്, ഗ്രീൻസ് ക്ലബുകളുടെ സഹകരണത്തോടെ സംഘടിപ്പിച്ച ടൂർണമെന്റിൽ വനിതകളും കുട്ടികളും പങ്കെടുത്തു. പ്രീമിയർ, ചാമ്പ്യൻ ഷിപ്പ്, ഫ്ലൈറ്റ് 1, ഫ്ലൈറ്റ് 2, ഫ്ലൈറ്റ് 3, ഫ്ലൈറ്റ് 4, ഫ്ലൈറ്റ് 5, ഫ്ലൈറ്റ് 6, അണ്ടർ 19,17,15,13 കാറ്റഗറി, മെൻസ് ഡബിൾസ് & സിംഗിൾസ്, മിക്സഡ് ഡബിൾസ്, ലേഡീസ് ഡബിൾസ് & സിംഗിൾസ്, ജൂനിയർ ബോയ്സ് ഡബിൾസ് & സിംഗിൾസ്, ജൂനിയർ ഗേൾസ് ഡബ്ൾസ് & സിംഗിൾസ്, ജൂനിയർ മിക്സഡ് ഡബിൾസ് എന്നിങ്ങനെ വിവിധ കാറ്റഗറികളിലായിട്ടാണ് മത്സരങ്ങൾ നടന്നത്.
എയർ ഇന്ത്യ മാനേജർ ഗ്യാൻ സിങ് സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്തു. പ്രസിഡന്റ് സി. പി മുസ്തഫ അധ്യക്ഷത വഹിച്ചു. അഷ്‌റഫ് വേങ്ങാട്ട്, അനിൽ കുമാർ (സിൻമാർ), രാജീവ് മൂലയിൽ (ഐ.ബി.സി), സലിം അൽമദീന, സമദ് റോയൽ, ലിയാഖത്ത് നീർവേലി, ബഷീർ ഐബീ ടെക്,  സുലൈമാൻ ഊരകം, റഫീഖ് ഹസ്സൻ വെട്ടത്തൂർ, ഇബ്രാഹിം സുബ്ഹാൻ, ഉസ്മാനലി പാലത്തിങ്ങൽ, അബ്ദുൽ അസീസ് കടലുണ്ടി, അഷ്‌റഫ് കൽപകഞ്ചേരി, സി. പി സലാം, ശിഹാബ് തങ്ങൾ കുറുവ, ജലീൽ തിരൂർ, കബീർ വൈലത്തൂർ, മഹമൂദ് കയ്യാർ, അൻവർ ഐദീദ് ആശംസകൾ നേർന്നു.  അബ്ദുൽ ഹക്കീംവഴിപ്പാറ, ഷാഫി മാസ്റ്റർ ചിറ്റത്തുപ്പാറ പരിപാടി നിയന്ത്രിച്ചു. ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് ഷാഹിദ് മാസ്റ്റർ സ്വാഗതവും കൺവീനർ പി. സി അബ്ദുൽ മജീദ് നന്ദിയും പറഞ്ഞു. 
 മഖ്ബൂൽ മണലൊടി (ടൂർണമെന്റ് ഡയറക്ടർ) , ജോജോ വർഗ്ഗീസ് (ടെക് നിക്കൽ കോർഡിനേറ്റർ), സാജിദ് റെമ (ക്ലബ് കോർഡിനേറ്റർ) , രാജേഷ് വർഗ്ഗീസ് (രെജിസ്ട്രേഷൻ), ജിതിൻ (ഗ്രൗണ്ട് സപ്പോർട്ട്),ആസിഫ്, അശോക് കുമാർ, സകരിയ ഇസ്സാക്, മുഹമ്മദ് റോഷൻ, ജിനു, പി. സി ഷിംജിദ്, ഇല്ല്യാസ് റോക്ക, സതീഷ്, ആരിഫ് , സിദ്ധീഖ് , ഷമീർ, ജോസഫ്, താഹിർ, സകീർ, ഷഫാസ്, ബദർ എന്നിവർ ടെക്നിക്കൽ വിഭാഗം കൈകാര്യം ചെയ്തു.
  അബ്ദുറഹ്മാൻ ഫാറൂഖ്, ബാവ താനൂർ, സഫീർ പറവണ്ണ, ചാക്കീരി നൗഷാദ്, മജീദ് പയ്യന്നൂർ, ഹാരിസ് തലാപ്പിൽ, ശംസു പെരുമ്പട്ട, പി. സി അലി വയനാട്, കുഞ്ഞിപ്പ തവനൂർ, കുഞ്ഞോയി കോടമ്പുഴ, യൂനുസ് നാനാത്, അൻഷാദ് തൃശൂർ, ഷാഫി, സുഹൈൽ കൊടുവള്ളി, ജാഫർ സാദിക്ക്‌, ഷഫീഖ് കൂടാളി, റഷീദ് തവനൂർ, ഗഫൂർ കൂട്ടായി, കെ. ടി അബൂബക്കർ മങ്കട, ബഷീർ കട്ടുപ്പാറ, മനാഫ് മണ്ണൂർ, ഉമ്മർ അമാനത്ത്, മെഹബൂബ് കണ്ണൂർ, ശകീൽ തിരൂർക്കാട്, ഷൗക്കത്ത് കടമ്പോട്ട്, മുഹമ്മദ് വേങ്ങര, റഹീം ക്ലാപ്പന, സമദ് ചുങ്കത്തറ, ഷാജഹാൻ വള്ളിക്കുന്ന്,   മൻസൂർ കണ്ടൻകാരി
നിസാർ വള്ളിക്കുന്ന്, മജീദ് പരപ്പനങ്ങാടി, മുക്താർ കണ്ണൂർ, ഹുസൈൻ കുപ്പം, ഇഖ്ബാൽ തിരൂർ, ലത്തീഫ് കെ.സി നേതൃത്വം നൽകി.
Caption: റിയാദ് കെഎംസിസി സംഘടിപ്പിച്ച ഇ. അഹമ്മദ് സ്‌മാരക ഇന്റർനാഷണൽ ബാഡ്മിന്റൺ ടൂർണമെന്റ് സമാപന ചടങ്ങ് എയർ ഇന്ത്യ റീജിയണൽ മാനേജർ ഗ്യാൻ സിങ് ഉദ്‌ഘാടനം ചെയ്യുന്നു

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img