Thursday, June 19, 2025

ഫുഡ് ഫോട്ടോഗ്രാഫിയുടെ ടിപ്‌സും ട്രിക്‌സും ഇനി ഈ എഞ്ചിനീയര്‍ പറയും

Must Read

മലപ്പുറം : കമ്പ്യൂട്ടര്‍ സയന്‍സില്‍ എം ടെക് കഴിഞ്ഞ് കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ആയി ജോലിചെയ്യുന്ന ഒരാള്‍ക്ക് ഫുഡ് ഫോട്ടോഗ്രഫിയില്‍എന്തുണ്ട് കാര്യം? ചോദിച്ചവര്‍ക്ക് ചോദ്യം സിംപിളായിരുന്നു. എന്നാല്‍ ഇതിനുള്ള പവര്‍ഫുള്‍ ഉത്തരമായി മാറി. ചോദ്യം ചോദിച്ചവര്‍ക്ക് മുന്നില്‍
ഫുഡ് ആന്‍ഡ് സെല്‍ഫ് പോർട്രൈറ്റ് ഫോട്ടോഗ്രഫി മേഖലയിലെ വിസ്മയമായി തീര്‍ന്നിരിക്കുകയാണ് ഒരു മലപ്പുറത്തുകാരി.

ഷെറിന്‍ ജബ്ബാര്‍ തന്റെ ഫുഡ് ഫോട്ടോഗ്രഫിക്കിടെ
ഫോട്ടോ : ഫുആദ് സനീന്‍ •തത്സമയം

ഇത് ഷെറിന്‍ ജബ്ബാര്‍. സാമൂഹികമാധ്യമങ്ങളില്‍ അനേകായിരം പേര്‍ പിന്തുടരുന്ന ഒരു പുതുമുഖ ഫോട്ടോഗ്രാഫര്‍. ഒന്നര വര്‍ഷങ്ങള്‍ക്കു മുമ്പ് ഫോട്ടോഗ്രഫിയില്‍ തോന്നിയ പ്രത്യേക താല്‍പര്യമാണ് ഇന്ന് ഫുഡ് ഫോട്ടോഗ്രാഫി മേഖലയിലെ ഒരു വ്യത്യസ്ത ആക്കി ഷെറിനെ മാറ്റി തീര്‍ത്തത്. എന്‍ജിനീയറിങ് ജീവിതത്തിനിടയില്‍ ഫോട്ടോഗ്രാഫിയിലെ തന്റെ കഴിവ് മനസ്സിലാക്കിയ ഷെറിന്‍ ജബ്ബാര്‍ ആ ജോലി ഉപേക്ഷിച്ച് ഇന്ന് ഫുഡ് ഫോട്ടോഗ്രാഫിയിലും സെല്‍ഫ് പോർട്രൈറ്റ് ഫോട്ടോഗ്രഫിയിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിരിക്കുകയാണ്.

ഒരു സാധാരണ മൊബൈലില്‍ നിന്നും ഫോട്ടോഗ്രാഫി മേഖലയിലേക്ക് കടന്നുവന്ന ഷെറിന്‍ പിന്നീട് പ്രൊഫഷണല്‍ ക്യാമറകളുടെ സഹായത്തോടെ അതിമനോഹരമായ ചിത്രങ്ങള്‍ സമ്മാനിക്കുന്ന ഒരു ഫോട്ടോഗ്രാഫറായി മാറിയിരിക്കുന്നു. ഫോട്ടോഗ്രഫി മേഖലയിലെ തന്റേതായ ക്രിയേറ്റിവിറ്റികള്‍ ഉപയോഗപ്പെടുത്തി വ്യത്യസ്ത ആംഗിളുകളില്‍ നിന്ന് കൃത്യമായ പ്രൊഫഷണല്‍ പാടവത്തോടെ ഷെറിന്‍ പുറത്തിറക്കുന്ന ചിത്രങ്ങള്‍ ഇന്ന് സാമൂഹിക മാധ്യമങ്ങളിലും റസ്‌റ്റോറന്റ് മേഖലകളിലും വളരെയധികം പ്രചാരം നേടിയിരിക്കുന്നു.


അതോടൊപ്പം എങ്ങനെ ക്യാമറ ഉപയോഗിക്കണം. എന്തൊക്കെയാണ് അതിന്റെ ടിപ്‌സ് ആന്‍ഡ് ട്രിക്‌സുകള്‍ എന്നതും സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ച് തന്റെ അറിവിനെ കഴിവിനെയും പൊതുജനങ്ങള്‍ക്ക് പങ്കുവെക്കുകയും ചെയ്യുന്നുണ്ട് ഷെറിന്‍. ഷെറിനു പിന്തുണയുമായി ഭര്‍ത്താവ് ഡോ മുനീറും സദാസമയം കൂടെയുണ്ട്. ആദം, മറിയം എന്നിവര്‍ മക്കളാണ്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img