Monday, June 23, 2025

ഫിറ്റ്നസ് ഇല്ലാത്ത സ്‌കൂള്‍ബസുകള്‍ പിടികൂടി

Must Read

കോഴിക്കോട്: സ്‌കൂള്‍ കുട്ടികളെ കയറ്റിക്കൊണ്ടുപോകുന്ന വാഹനങ്ങളുടെ ഫിറ്റ്നസ് ഉറപ്പുവരുത്താന്‍ മോട്ടോര്‍വാഹന വകുപ്പ് നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി ഇന്നലെ നഗരത്തില്‍ നടത്തിയ പരിശോധനയില്‍ രണ്ട് ബസുകള്‍ പിടികൂടി. നടക്കാവ് സ്‌കൂള്‍ പരിസരത്ത് നിന്ന് കുട്ടികളെ കയറ്റുകയായിരുന്ന ബസുകളാണ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ വി.എസ് സജിത്തിന്റെ നേതൃത്വത്തിലുളള സംഘം പിടികൂടിയത്. തിരുവനന്തപുരം സ്വദേശി അഭിലാഷിന്റെ ഉടമസ്ഥതയിലുള്ള കെ.എല്‍ 16 എഫ് 9736 ടൂറിസ്റ്റ് ബസും എരഞ്ഞിപ്പാലം ഷിജിത്ത്കുമാറിന്റെ ഉടമസ്ഥതയിലുള്ള കെ.എല്‍ 9 എസ്. 5509 എന്ന ബസുമാണ് കസ്റ്റഡിയില്‍ എടുത്തത്.

മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ കുട്ടികളെ കയറ്റിയ വാഹനം പരിശോധിക്കുന്നു.

വാഹനങ്ങള്‍ പരിശോധിച്ചപ്പോള്‍ ഫിറ്റ്നസ് ഇല്ലെന്ന് ബോധ്യപ്പെടുകയായിരുന്നു. പതിവ് റോഡ് പരിശോധനക്കിടെ കുട്ടികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന വിധം ബസില്‍ കയറ്റുന്നത് കണ്ടപ്പോള്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കുകയായിരുന്നു. ഡ്രൈവര്‍മാരില്‍ ഒരാളായ മാളിക്കടവ് സ്വദേശി എ.പി രഞ്ജിത്തിന് ലൈസന്‍സും ഉണ്ടായിരുന്നില്ല. കെ.എല്‍. എഫ് 9736 ബസിന്റെ ഉടമക്ക് 26,000 പിഴയിട്ടു. ഡ്രൈവര്‍ക്ക് ലൈസന്‍സ് ഇല്ലാത്തതിനാല്‍ 10,000 രൂപയും പിഴ ഈടാക്കി. ഇന്‍ഷൂറന്‍സ് രേഖകള്‍ ഇല്ലാത്ത ഷിജിത്ത്കുമാറിന്റെ ഉടമസ്ഥതയിലുള്ള ബസിന് 15,000 രൂപ പിഴയിട്ടു. ഡ്രൈവര്‍ക്ക് ലൈസന്‍സ് ഇല്ലാത്തതിനാല്‍ 10,000 രൂപ പിഴ ഈടാക്കി.
സ്‌കൂള്‍ബസുകളുടെ ഫിറ്റനസ് സംബന്ധിച്ച പരിശോധന വരുംദിവസങ്ങളിലും തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img