
മംഗളൂരു:സൂറത്ത്കല്‍ പൊലീസ് സ്റ്റേഷന് പരിധിയില്‍ മംഗളപേട്ടയില്‍ മുഹമ്മദ് ഫാസിലിനെ (24) വെട്ടിക്കൊന്ന സംഭവത്തില്‍ അറസ്റ്റിലായ ആറു പ്രതികളേയും ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി 14 ദിവസം പൊലീസ് കസ്റ്റഡിയില്‍ റിമാന്റ് ചെയ്തു.കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാന്‍ വിട്ടുകിട്ടണമെന്ന പൊലീസിന്റെ ആവശ്യം പരിഗണിച്ചാണിത്.
കൊലയുടെ സൂത്രധാരന്‍ ബജ്പെയിലെ സുഹാസ് ഷെട്ടി (29),കുളയിലെ മോഹന്‍ സിങ്(26),സൂറത്ത്കലിലെ ഗിരിധര്‍(23),അഭിഷേക്(23), ദീക്ഷിത് (21),ശ്രീനിവാസ്(26) എന്നിവരെയാണ് റിമാന്റ് ചെയ്തത്.