Monday, June 23, 2025

ഫാസില്‍, മസൂദ് കുടുംബങ്ങള്‍ക്ക് മുസ്ലിം സെന്‍ട്രല്‍ കമ്മിറ്റി 30ലക്ഷം വീതം നല്‍കും

Must Read

മംഗളൂരു: അക്രമികള്‍ ബെല്ലാരെയില്‍ കൊലപ്പെടുത്തിയ കാസര്‍കോട് സ്വദേശി മുഹമ്മദ് മസൂദ്,മംഗളപേട്ടയിലെ മുഹമ്മദ് ഫാസില്‍ എന്നിവരുടെ കുടുംബങ്ങള്‍ക്ക് 30 ലക്ഷം രൂപ വീതം നല്‍കാന്‍ മംഗളൂരു മുസ്ലിം സെന്‍ട്രല്‍ കമ്മിറ്റി യോഗം തീരുമാനിച്ചു.നിയമസഹായവും ലഭ്യമാക്കും.

മൂന്ന് യുവാക്കള്‍ കൊല്ലപ്പെട്ട ജില്ലയില്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ യുവമോര്‍ച്ച നേതാവ് പ്രവീണിന്റെ വീട് മാത്രം സന്ദര്‍ശിക്കുകയും സര്‍ക്കാരിന്റെ 35 ലക്ഷം കൈമാറുകയും ചെയ്തതതില്‍ യോഗം പ്രതിഷേധിച്ചു.ജില്ല ഭരണകൂടം വിളിച്ചുചേര്‍ത്ത സമാധാന യോഗം സര്‍ക്കാറിന്റെ വിഭാഗീയ സമീപനത്തില്‍ പ്രതിഷേധിച്ച് സെന്‍ട്രല്‍ കമ്മിറ്റിയും മുസ്ലിം സംഘടനകളും ബഹിഷ്‌കരിച്ചു.

പ്രസിഡണ്ട് മുന്‍ എം.എല്‍.എ കെ.എസ്.മുഹമ്മദ് മസൂദ് അദ്ധ്യക്ഷത വഹിച്ചു.നിയമസഭ പ്രതിപക്ഷ ഉപനേതാവ് യു.ടി.ഖാദര്‍,മുന്‍ എംഎല്‍എ മുഹ്യിദ്ദീന്‍ ബാവ, ഇബ്രാഹിം കൊടിജാല്‍,ബി.എം.മുംതാസ് അലി, ഹനീഫ് ബന്തര്‍, സെയ്ദ് അഹമ്മദ് ബാഷ തങ്ങള്‍ എന്നിവര്‍ പ്രസംഗിച്ചു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img