കോഴിക്കോട്: തുടര്‍ച്ചയായി ആറാംതവണയും എം.ഇ.എസ് സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഡോ. പി.എ ഫസല്‍ ഗഫൂറിന് നഗരപൗരാവലി നാളെ സ്വീകരണം നല്‍കും. മൂന്ന് മണിക്ക് ടാഗോര്‍ ഹാളില്‍ നടക്കുന്ന ചടങ്ങ് മേയര്‍ ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. എം.കെ രാഘവന്‍ എം.പി, എം.കെ മുനീര്‍ എം.എല്‍.എ തുടങ്ങിയവര്‍ സംസാരിക്കും. പപ്പന്‍സ്-ഹരിദാസ് ഓര്‍ക്കസ്ട്രയുടെ പശ്ചാത്തലത്തില്‍ റഫി-കിഷോര്‍കുമാര്‍ ഗാനങ്ങള്‍ കോര്‍ത്തിണക്കിയ ഗാനമേളയും അരങ്ങേറും.