Thursday, June 19, 2025

ഫണ്ട് തന്നാല്‍ ദേശീയപാതയിലെ കുഴികള്‍ അടയ്ക്കാം: മന്ത്രി മുഹമ്മദ് റിയാസ്

Must Read

കോഴിക്കോട്: സംസ്ഥാനത്തെ ദേശീയപാതകളിലെ കുഴിയടയ്ക്കാന്‍ എന്‍എച്ച്എഐക്ക് സഹായം ആവശ്യമെങ്കില്‍ നല്‍കാന്‍ സന്നദ്ധമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ദേശീയപാത അതോറിറ്റിക്ക് നേരിട്ട് കുഴിയടയ്ക്കാന്‍ കഴിയാത്ത സ്ഥലങ്ങളില്‍ പിഡബ്ല്യുഡി കുഴിയടയ്ക്കാന്‍ സന്നദ്ധമാണ്. ആവശ്യമായ ഫണ്ട് എന്‍എച്ച്എഐ നല്‍കിയാല്‍ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കാം.
നേരത്തെ ആലപ്പുഴയില്‍ സമാനമായ രീതിയില്‍ ദേശീയപാതയില്‍ അറ്റകുറ്റപ്പണി നടത്തിയിരുന്നു. അതേ മാതൃക പിന്തുടരാന്‍ പൊതുമരാമത്ത് വകുപ്പ് തയ്യാറാണ്. ഇക്കാര്യം ദേശീയപാത അതോറിറ്റിയെ അറിയിച്ചതായും മുഹമ്മദ് റിയാസ് പറഞ്ഞു. അറ്റകുറ്റപ്പണി കൃത്യമായി നടത്തണം എന്നതാണ് സര്‍ക്കാര്‍ നിലപാട്. ഇക്കാര്യത്തില്‍ വീഴ്ചയുണ്ടായാല്‍ കര്‍ക്കശ നടപടിയെടുക്കുമെന്നും റിയാസ് പറഞ്ഞു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img