ന്യൂഡല്‍ഹി: പ്രിയങ്ക ഗാന്ധിക്ക് കൊവിഡ് സ്ഥിരീകരിച്ചു.സോണിയ ഗാന്ധിക്ക് പിന്നാലെയാണ് പ്രിയങ്ക ഗാന്ധിക്കും കൊവിഡ് പോസിറ്റീവ് ആകുന്നത്.പ്രിയങ്ക തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.നേരിയ ലക്ഷണങ്ങളോടെ കൊവിഡ് സ്ഥിരീകരിച്ചതായും, വീട്ടില്‍ സ്വയം നിരീക്ഷണത്തിലാണെന്നും പ്രിയങ്ക അറിയിച്ചു.
”ചെറിയ ലക്ഷണങ്ങളോടെ കൊവിഡ് പോസിറ്റീവാണ്. എല്ലാ പ്രോട്ടോക്കോളുകളും പാലിച്ച്, ഹോം ക്വാറന്റൈനില്‍ തുടരുന്നു. ആവശ്യമായ എല്ലാ മുന്‍കരുതലുകളും എടുക്കാന്‍ എന്നോട് ബന്ധപ്പെട്ടവരോട് അഭ്യര്‍ത്ഥിക്കുന്നു” പ്രിയങ്ക ട്വീറ്റ് ചെയ്തു.