Sunday, June 22, 2025

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം; പോക്‌സോ കേസില്‍ കോതമംഗലം സ്വദേശി അറസ്റ്റില്‍

Must Read

കോതമംഗലം: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയെ കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തു. കോതമംഗലം രാമല്ലൂര്‍ സ്വദേശി പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ പി.ടി ജോണി (മംഗളം ജോണി-56) യെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത് .കോതമംഗലത്തു പ്രതി നടത്തി വന്നിരുന്ന സ്ഥാപനത്തില്‍ വച്ചാണ് കേസിനസ്പദമായ സംഭവം.

പീഡനത്തിനിരയായ ആണ്‍കുട്ടി ബന്ധുവിനൊപ്പം പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. പ്രാഥമിക അന്വേഷണത്തില്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

പ്രമുഖ മലയാള ദിനപത്രത്തിന്റെ കോതമംഗലത്തെ മുന്‍ പ്രാദേശിക ലേഖകനായിരുന്നു പ്രതി.അന്വേഷണ സംഘത്തില്‍ കോതമംഗലം പോലീസ് ഇന്‍സ്പെക്ടര്‍ അനീഷ് ജോയ്, എസ് ഐ മാരായ മാഹിന്‍ സലിം, ഷാജി കുര്യാക്കോസ് എന്നിവരാണ് ഉണ്ടായിരുന്നത്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img